Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 23
    Breaking:
    • പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
    • രാജ്യത്തിന് കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി സല്‍മാന്‍ രാജാവ്
    • ദമാം അല്‍കോബാറില്‍നിന്നും കാണാതായ പ്രവാസിയുടെ നാലു വയസുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
    • പ്രവാസി യുവാവിനെ ഷാർജയിൽ കൊന്ന് ഒമ്പത് കഷ്ണങ്ങളാക്കിയെന്ന് കുടുംബം
    • യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    രാജ്യത്തിന് കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി സല്‍മാന്‍ രാജാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. രാജ്യത്തിന് വലിയ അനുഗ്രഹങ്ങള്‍ നല്‍കുകയും, മക്കയിലെ വിശുദ്ധ ഹറമിന്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും പരിചരണ ചുമതലയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സേവന ചുമതലയും നല്‍കി ആദരിക്കുകയും ചെയ്ത സര്‍വ്വശക്തനായ അല്ലാഹുവിന് രാജാവ് നന്ദിയും സ്തുതിയും പ്രകടിപ്പിച്ചു.

    സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുമ്പോള്‍, രാഷ്ട്രവും ജനങ്ങളും എല്ലാ മേഖലകളിലും വളര്‍ച്ചയും പുരോഗതിയും കൈവരിക്കുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും പുണ്യസ്ഥലങ്ങള്‍, തീര്‍ഥാടകര്‍, പൗരന്മാര്‍, രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ എന്നിവര്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്നതിലും സൈനിക, സുരക്ഷാ മേഖലകളും ധീരരായ സുരക്ഷാ സൈനികരും വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മക്കയെ ലക്ഷ്യം വെച്ച് ആവര്‍ത്തിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി ഭീകര സായുധ സംഘത്തിന്റെ ശ്രമത്തെ രാജാവ് അപലപിച്ചു.

    പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്ന ഈ ഹീനമായ കുറ്റകൃത്യം ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക സ്ഥിരത വര്‍ധിപ്പിക്കാനും സമുദ്ര നാവിഗേഷന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാനുമുള്ള ശ്രമങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

    രാഷ്ട്രങ്ങളുടെ സുരക്ഷ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും അന്താരാഷ്ട്ര വ്യാപാര, വിതരണ ശൃംഖലകളുടെ സംരക്ഷണത്തിനും സഹായിക്കുന്ന നിലക്ക്, രാജ്യങ്ങളുടെ പരമാധികാരം മാനിക്കല്‍, തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം, അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവ വ്യവസ്ഥ ചെയ്യുന്ന അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത മന്ത്രിസഭാ യോഗം ഊന്നിപ്പറഞ്ഞതായി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    King Salman Saudi national day
    Latest News
    പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
    23/09/2026
    രാജ്യത്തിന് കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി സല്‍മാന്‍ രാജാവ്
    23/09/2026
    ദമാം അല്‍കോബാറില്‍നിന്നും കാണാതായ പ്രവാസിയുടെ നാലു വയസുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
    23/09/2026
    പ്രവാസി യുവാവിനെ ഷാർജയിൽ കൊന്ന് ഒമ്പത് കഷ്ണങ്ങളാക്കിയെന്ന് കുടുംബം
    23/09/2026
    യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.