ജിദ്ദ – കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിറ്റ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. 5.3 കോടി യാത്രക്കാരാണ് 2025ല്‍ ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്തത്. പ്രതിദിനം ശരാശരി 1,45,205 യാത്രക്കാരെ തോതിലാണ് എയര്‍പോര്‍ട്ട് ഉപയോഗപ്പെടുത്തിയത്. സൗദിയിലെ വ്യോമഗതാഗത മേഖല സാക്ഷ്യം വഹിക്കുന്ന ഗണ്യമായ വളര്‍ച്ചയും വികസനവും പ്രതിഫലിപ്പിക്കുന്ന പുതിയ റെക്കോര്‍ഡാണിത്.
വ്യോമയാന, വിനോദസഞ്ചാര മേഖലകളില്‍ രാജ്യത്തെ ആഗോള കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സൗദി വിഷന്‍ 2030 അനുസൃതമായി, വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ശേഷി വര്‍ധിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമായത്. കഴിഞ്ഞ വര്‍ഷം ജിദ്ദ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ഈ റെക്കോര്‍ഡ് കൈവരിക്കാന്‍ സഹായിച്ചു.



