തിരുവനന്തപുരം- ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഇ.ഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉയർന്നുവന്ന കണ്ടെത്തലുകളുടെയും കൈമാറിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. തുടർനടപടികൾക്കായി കേസ് സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







