ജിദ്ദ- സൗദി അറേബ്യയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും. ഇതിന്റെ ഭാഗമായി എയർലൈൻസുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും ആശയവിനിമയം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ, വിവിധ കാരണങ്ങളാൽ കുടുങ്ങിക്കിടന്ന ഏകദേശം 3,000 ഉംറ തീർത്ഥാടകർ ലഭ്യമായ വിമാനങ്ങളിൽ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഇതു കൂടാതെ, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന പതിനായിരത്തിലധികം സാധാരണ ഉംറ തീർത്ഥാടകരും കഴിഞ്ഞ ആഴ്ച സുരക്ഷിതമായി നാട്ടിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള തീർത്ഥാടകരെയും എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
Our Embassy in Riyadh @IndianEmbRiyadh and the Consulate in Jeddah @CGIJeddah are actively engaging with concerned airlines and tour operators to facilitate the early return of affected pilgrims. Over the past week, about 3,000 stranded Umrah pilgrims have travelled from Saudi Arabia back to India on available flights. This is in addition to more than 10,000 normal Umrah pilgrims who were booked on the available flights and have travelled back to India over the past week. Arrangements are being discussed to facilitate the return of other Umrah pilgrims at the earliest. Our Embassy and Consulate, with the support from community volunteers are extending all possible welfare assistance. 24×7 Control Rooms have been established to help Indian nationals and regular advisories are being issued. Following are the contact details of the 24X7 Control Rooms at Embassy of India, Riyadh and Consulate General of India, Jeddah: Embassy of India, Riyadh: Telephone: +966-554412016; +966-542126784 Toll-free: 8002471234 (Calls from within KSA only) WhatsApp: +966-536216082 (Messages only) Consulate General of India, Jeddah: Telephone: +966-12-2614093; +966-556122301 WhatsApp: +966-536209704 (Messages only)
— Randhir Jaiswal (@MEAIndia) October 22, 2026
സമൂഹിക പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും എംബസിയുടെയും കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ ഉറപ്പാക്കുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ നിരന്തരം പുറപ്പെടുവിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
ഇന്ത്യൻ എംബസി, റിയാദ്:
ഫോൺ: +966-554412016, +966-542126784
ടോൾ ഫ്രീ (സൗദിക്ക് ഉള്ളിൽ നിന്ന് മാത്രം): 8002471234
വാട്സ്ആപ്പ് (സന്ദേശങ്ങൾക്ക് മാത്രം): +966-536216082
Consulate General of India, Jeddah: Telephone: +966-12-2614093; +966-556122301 WhatsApp: +966-536209704 (Messages only)



