Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 22
    Breaking:
    • ദമാം എയർപോർട്ടിലും അരാംകോ എണ്ണപ്പാടത്തും ഹൂത്തി ആക്രമണം: 3 പ്രവാസികൾ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
    • മേഖലാ സംഭവവികാസങ്ങള്‍ വിലയിരുത്തി സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും; റിയാദില്‍ ഉന്നതതല ചര്‍ച്ച
    • സ്വന്തമായി പ്രതിരോധ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കാന്‍ ഖത്തര്‍; പദ്ധതി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹകരണത്തോടെ
    • ഇറാനുമായുള്ള അതിര്‍ത്തി കവാടം അടച്ച് ഇറാഖ്; യു.എസിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്
    • 26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം 23ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദമാം എയർപോർട്ടിലും അരാംകോ എണ്ണപ്പാടത്തും ഹൂത്തി ആക്രമണം: 3 പ്രവാസികൾ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഹൂത്തി ഭീകരർ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ശൈബയിലെ സൗദി അരാംകോ എണ്ണപ്പാടത്തിനും നേരെയായിരുന്നു ആക്രമണങ്ങൾ. ആക്രമണത്തിൽ ഇന്ത്യൻ പ്രവാസിക്ക് പരിക്കേറ്റതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

    ഇന്നലെ രാത്രി ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിന് ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ വിലയിരുത്തി വരികയാണെന്നും ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ, കിഴക്കൻ പ്രവിശ്യയിലെ അരാംകോയുടെ ശൈബ എണ്ണപ്പാടത്തെ പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണ ശ്രമവുമുണ്ടായി. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോൺ തടഞ്ഞു തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് ശൈബ എണ്ണപ്പാടത്തിന്റെ ചുറ്റുമതിലിന് പുറത്ത് നിർത്തിയിട്ടിരുന്ന കരാർ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചു. സംഭവത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും ഇന്ത്യ, പാകിസ്താൻ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഊർജ മന്ത്രാലയം വ്യക്തമാക്കി. ആക്രമണശ്രമം എണ്ണപ്പാടത്തിന്റെയോ പ്ലാന്റുകളുടെയോ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല.

    The Embassy has learnt that one Indian national was injured in an attack at Shaybah oilfield today. We are in touch with Saudi authorities and await further details. We will provide all necessary help to the injured Indian national. @MEAIndia

    — India in Saudi Arabia (@IndianEmbRiyadh) October 21, 2026

    ഇന്നലെ വൈകീട്ടും ഇന്ന് പുലർച്ചെയുമായി കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഹൂത്തികൾ വിക്ഷേപിച്ച അഞ്ച് ഡ്രോണുകൾ തടഞ്ഞു തകർത്തതായി അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dammam houthi
    Latest News
    ദമാം എയർപോർട്ടിലും അരാംകോ എണ്ണപ്പാടത്തും ഹൂത്തി ആക്രമണം: 3 പ്രവാസികൾ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
    22/10/2026
    മേഖലാ സംഭവവികാസങ്ങള്‍ വിലയിരുത്തി സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും; റിയാദില്‍ ഉന്നതതല ചര്‍ച്ച
    21/10/2026
    സ്വന്തമായി പ്രതിരോധ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കാന്‍ ഖത്തര്‍; പദ്ധതി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹകരണത്തോടെ
    21/10/2026
    ഇറാനുമായുള്ള അതിര്‍ത്തി കവാടം അടച്ച് ഇറാഖ്; യു.എസിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്
    21/10/2026
    26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം 23ന്
    21/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.