Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • ഖമീസിനും ജിസാനും നേരെ വീണ്ടും ഹൂത്തികളുടെ മിസൈല്‍,ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
    • റിയാദിൽ അന്തരിച്ച മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • 10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    • ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    • ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഖമീസിനും ജിസാനും നേരെ വീണ്ടും ഹൂത്തികളുടെ മിസൈല്‍,ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലും ജിസാനിലും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി സായുധസംഘത്തിന്റെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഖമീസ് മുശൈത്ത്, ജിസാന്‍ നഗരങ്ങളില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഖമീസ് മുശൈത്തില്‍ നാല് ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചു.
    ഹൂത്തി ഭീകരവാദ മിലീഷ്യയെ തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും നടപ്പാക്കുന്നതും തുടരുമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. ഹൂത്തികള്‍ ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞ് നശിപ്പിച്ചതിന്റെ ഫലമായി മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏതാനും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

    അതേസമയം, മദീനയിലെ പ്രവാചക മസ്ജിദിലേക്ക് വൈദ്യുതി എത്തിക്കുന്ന വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ നിരവധി അറബ്, മുസ്ലിം രാജ്യങ്ങള്‍ അപലപിച്ചു. ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം ഈ രാജ്യങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. മദീന തൈ്വബ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തെ അപലപിച്ച് യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവ അടക്കമുള്ള രാജ്യങ്ങള്‍ പ്രത്യേക പ്രസ്താവനകള്‍ പുറത്തിറക്കി.

    പ്രവാചകന്റെ പള്ളിക്ക് സേവനം നല്‍കുന്ന വൈദ്യുതി കേന്ദ്രത്തിനെതിരായ ആക്രമണം സ്ഥിതിഗതികള്‍ ഗുരുതരമായി വഷളാക്കുമെന്നും ലോകമെമ്പാടുമുള്ള മുസ്ലിംകളെ പ്രകോപിപ്പിക്കുമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. സൗദി അറേബ്യയുടെയും അവിടുത്തെ പുണ്യസ്ഥലങ്ങളുടെയും സുരക്ഷ ജി.സി.സിയുടെ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. സൗദി അറേബ്യക്കുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഉറച്ച പിന്തുണ ജാസിം അല്‍ബുദൈവി ആവര്‍ത്തിച്ചു.

    ഈ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുന്നതും, ലോകമെമ്പാടുമുള്ള മുസ്ലിംകുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്നതിലെ ഗുരുതരമായ വര്‍ധനവുമാണ് എന്ന് അല്‍ബുദൈവി പ്രസ്താവനയില്‍ പറഞ്ഞു. ഇരു ഹറമുകളെയും അവയുടെ പരിസരപ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങള്‍ക്കിടയില്‍, മതപരവും മാനുഷികവുമായ മൂല്യങ്ങളെ അവഗണിക്കുന്ന ആക്രമണോത്സുകമായ സമീപനമാണ് ഹൂത്തികളുടെ ഈ ആക്രമണം വെളിപ്പെടുത്തുന്നതെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.

    മദീന ആക്രമണം സൗദിയുടെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൗദി അറേബ്യയോടുള്ള പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനായി സൗദി സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പിന്തുണയും യു.എ.ഇ ആവര്‍ത്തിച്ചു വ്യക്തമാക്കി.

    ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മതപരമായ സ്ഥലങ്ങള്‍ക്കും നേരെ ഹൂത്തികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രമേയം 2216 ഉള്‍പ്പെടെയുള്ള യു.എന്‍ രക്ഷാ സമിതിയുടെ ബന്ധപ്പെട്ട പ്രമേയങ്ങള്‍ നടപ്പാക്കണമെന്നും രക്ഷാ സമിതിയോട് ബഹ്റൈന്‍ ആവശ്യപ്പെട്ടു.
    കുവൈത്തും ആക്രമണത്തെ അപലപിക്കുകയും, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നത് സൗദിയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. സൗദി അറേബ്യയോടുള്ള ഐക്യദാര്‍ഢ്യം കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. സൗദിയുടെ സുരക്ഷ കുവൈത്തിന്റെയും വിശാലമായ ജി.സി.സി മേഖലയുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയുടെ പരമാധികാരത്തിനെതിരായ നഗ്നമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പ്രാദേശിക അഖണ്ഡത എന്നിവക്ക് ഭീഷണിയുമാണ് ഈ ആക്രമണമെന്ന് വിശേഷിപ്പിച്ച ജോര്‍ദാന്‍, സൗദി അറേബ്യയോടുള്ള പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മസ്ജിദുന്നബവിക്ക് സേവനം നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെ തുര്‍ക്കിയും ശക്തമായി അപലപിച്ചു. ഈജിപ്തും ഖത്തറും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങളും മദീന ആക്രമണത്തെ അപലപിച്ചു. മദീന ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഹൂത്തികള്‍ക്ക് പങ്കുണ്ടെന്ന്, ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചതായി സഖ്യസേന വ്യാഴാഴ്ച അറിയിച്ചു. വിശുദ്ധ നഗരമായ മക്കക്കുനേരെയും ആക്രമണം നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം മക്ക ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സംവിധാനം ഇടക്കുവെച്ച് തടഞ്ഞ് തകര്‍ക്കുകയായിരുന്നു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    houthi Jezan Madeena Qamees Mushait
    Latest News
    ഖമീസിനും ജിസാനും നേരെ വീണ്ടും ഹൂത്തികളുടെ മിസൈല്‍,ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
    02/10/2026
    റിയാദിൽ അന്തരിച്ച മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    02/10/2026
    10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും
    02/10/2026
    ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
    01/10/2026
    ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
    01/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.