ഇതാദ്യമായി ഗാഡ്ജറ്റുകൾക്ക് മിനിറ്റുകൾക്കുള്ളിൽ ഹോം ഡെലിവറി
റിയാദ്- സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലുലു ഓൺലൈനിലും നവംബർ 18 മുതൽ ഡിസംബർ 1 വരെ നീളുന്ന ‘ലുലു സൂപ്പർ ഫ്രൈഡേ’ ഓഫറുകൾക്ക് തുടക്കമായി. രണ്ടാഴ്ച നീളുന്ന ഈ മേളയിൽ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ഹുവായ് സൗദി അറേബ്യ ചാനൽ ഡയറക്ടർ ലിപെങ് ഓഫറുകൾ ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ, പ്രമുഖ ബ്രാൻഡ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാന ഓഫറുകളും പ്രത്യേകതകളും:
- എല്ലാ വിഭാഗങ്ങളിലും വൻ കിഴിവ്: ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഫുട്വെയർ, ഹോം ഫർണിഷിംഗ്, അടുക്കള സാമഗ്രികൾ തുടങ്ങി എല്ലാ കാറ്റഗറികളിലും 70% വരെ വിലക്കിഴിവുണ്ട്. തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ‘ബൈ വൺ ഗെറ്റ് വൺ’ ഓഫറുകളുമുണ്ട്.
- മിനിറ്റുകൾക്കുള്ളിൽ ഗാഡ്ജറ്റ് ഡെലിവറി: സൗദിയിൽ ഇതാദ്യമായി ലുലു മിനിറ്റ്സ് (LuLu Minutes) ആപ്പ് വഴി ഓഫറിലുള്ള ഗാഡ്ജറ്റുകൾ മിനിറ്റുകൾക്കുള്ളിൽ ഹോം ഡെലിവറി ലഭിക്കും. ലോക്കേറ്റ്, നൂൺ, ഹംഗർസ്റ്റേഷൻ, ട്രെൻഡിയോൾ എന്നീ ആപ്പുകൾ വഴിയും ഓർഡർ ചെയ്യാം.
- ഒപ്റ്റിക്കൽ & എക്സ്ക്ലൂസീവ് ഓഫറുകൾ: ലുലു എക്സ്പ്രസിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കണ്ണടകൾ, സൺഗ്ലാസുകൾ, കോൺടാക്ട് ലെൻസുകൾ എന്നിവയ്ക്ക് 60% വരെ കിഴിവുണ്ട്. കൂടാതെ, ‘ലുലു എക്സ്ക്ലൂസീവ് സ്റ്റൈൽ’ ക്യാമ്പെയ്നിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് ഫ്ലാറ്റ് 50% ഓഫറും ലഭിക്കും.
- പലിശരഹിത ഇൻസ്റ്റാൾമെന്റ് സൗകര്യം: കുറഞ്ഞത് 2,000 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് ടാബി (Tabby), തമാര (Tamara) എന്നിവ വഴി 6 ഇൻസ്റ്റാൾമെന്റുകളായി തുക അടയ്ക്കാം. കൂടാതെ റിയാദ് ബാങ്ക്, അൽ രാജ്ഹി, എസ്.എൻ.ബി, സാബ്, അറബ് നാഷണൽ ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി എന്നിവ വഴി 0% പലിശരഹിത ഇൻസ്റ്റാൾമെന്റ് പ്ലാനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഓഫറുകളാണ് ലുലു സൂപ്പർ ഫ്രൈഡേയിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



