റിയാദ്- മക്കക്ക് നേരെ വീണ്ടും ഹൂത്തി ഭീകരരുടെ ആക്രമണ ശ്രമം. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയ്ക്ക് നേരെ തൊടുത്തുവിട്ട ക്രൂയിസ് മിസൈൽ വ്യോമസേന തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ഇന്നലെ രാത്രി റിയാദിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കും ഹൂത്തി ഭീകരർ മിസൈൽ ആക്രമണം നടത്തിയിരുന്നു. റിയാദിലേക്ക് തൊടുത്തുവിട്ട ഒന്നും കിഴക്കൻ പ്രവിശ്യക്ക് നേരെ തൊടുത്തുവിട്ട മറ്റൊന്നും ഉൾപ്പെടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന തടഞ്ഞു നശിപ്പിച്ചതായി മേജർ ജനറൽ തുർക്കി അൽ-മാലിക്കി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



