റിയാദ്- റിയാദില്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കിന്റര്‍ഗാര്‍ട്ടനും പോളിക്ലിനിക്കിനും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് ഉടൻ നടപടി സ്വീകരിച്ചതായി സൗദി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.
അതിനിടെ റിയാദിലും ഖമീസ് മുശൈത്തിലും ഇന്നും ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഹൂത്തികള്‍ ശ്രമിച്ചു. ഹൂത്തി ഭീകരര്‍ റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞു തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഹൂത്തികള്‍ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും തടഞ്ഞു നശിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും വിമാന സര്‍വീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ അഭ്യര്‍ഥിച്ചു. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെ കുറിച്ച് യാത്രക്കാരെ അറിയിക്കാനും അവരുടെ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാനുമുള്ള കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഉണര്‍ത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







