ദുബായ്- യു എ ഇയുടെ അമ്പത്തിയഞ്ചാം ദേശീയ ദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദി’ന്റെ ഭാഗമായി ദുബായ് കെ എം സി സി സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങൾ സജീവമായി. ആഘോഷങ്ങളുടെ സമാപന സമ്മേളനം ശബാബ് അൽ അഹ്ലി ക്ലബ്ബിൽ വെച്ച് പ്രൗഢഗംഭീരമായി നടക്കും. ഇതിനോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികളുടെ പ്രവർത്തനങ്ങളും വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ആഘോഷ പരിപാടികൾക്ക് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന സ്വാഗത സംഘം യോഗം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ് ബാബു ഇടക്കുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ഇബ്രാഹിം മുറിച്ചാണ്ടി ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട് ചർച്ചകൾക്ക് തുടക്കം കുറിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇതിനകം ലീഗൽ സെമിനാർ വിജയകരമായി സംഘടിപ്പിച്ചു കഴിഞ്ഞു. തുടർപരിപാടികളായ മെഡിക്കൽ ക്യാമ്പ്, യു എ ഇ രക്തസാക്ഷി അനുസ്മരണ സമ്മേളനം എന്നിവ ഈ മാസം 29, 30 തീയതികളിൽ നടക്കും.
യോഗത്തിൽ വിവിധ സബ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ട്രഷറർ പി കെ ഇസ്മായിൽ, റഈസ് തലശ്ശേരി (പ്രോഗ്രാം), കെ.പി.എ സലാം (മീഡിയ&പബ്ലിസിറ്റി ) അബ്ദുല്ല ആറങ്ങാടി ( ഇവന്റ് ), നാസർ മുല്ലക്കൽ (ഫുഡ് ) ഷഫീഖ് സലാഹുദീൻ (രക്തസാക്ഷി ദിനാചരണം), സമദ് ചാമക്കാല (സ്പോർട്സ്), അഹമ്മദ് ബിച്ചി (റിസപ്ഷൻ), ഹസ്സൻ ചാലിൽ (ട്രാൻസ്പോർട്ട്), മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, അബ്ദുൽ കാദർ അരിപ്പമ്പ്ര, പി വി നാസർ, സിദ്ധിഖ് ചൗക്കി (ഹാപ്പിനെസ്സ് ടീം) പ്രവർത്തനങ്ങൾ വിശദീകരിച്ചു.
അഡ്വ സാജിദ് അബൂബക്കർ, മുസ്തഫ വേങ്ങര, ഹംസ ഹാജി മാട്ടുമ്മൽ, അഷ്റഫ് തോട്ടോളി മൊയ്ദീൻ കോയ ഹാജി, ജില്ലാ ഭാരവാഹികളായ സലാം കന്യപ്പാടി, സയ്യദ് ജലീൽ മശ്ഹൂർ തങ്ങൾ, മൊയ്ദു മാക്കിയാട്, സമദ് എറണാകുളം, മുജീബ് റഹ്മാൻ വിയ്യപുരം, നിസാം ഇടുക്കി, ടി ആർ ഹനീഫ്, ഷിബു കാസിം, മൂസ കോയമ്പ്രം, ഇബ്രാഹിം ചളവറ, അഷ്റഫ് കൊടുങ്ങല്ലൂർ, മുഹമ്മദ് ഹുസ്സൈൻ, വി കെ കെ റിയാസ്, ഷിബിൻ തിരുവനന്തപുരം, അൻവർ ഹാല എന്നിവരും ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. യോഗത്തിന് ആക്ടിങ് സെക്രട്ടറി ആർ. ഷുക്കൂർ സ്വാഗതവും അഡ്വ. ഇബ്രാഹിം ഖലീൽ നന്ദിയും പറഞ്ഞു.



