Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    • പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    • ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    ഹറമില്‍ ഒറ്റക്ക് ചുറ്റിനടന്ന് ഹജ്, ഉംറ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വിശുദ്ധ ഹറമിലൂടെ ഒറ്റക്ക് നടക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – തീര്‍ഥാടക ലക്ഷങ്ങള്‍ക്കും വിശ്വാസികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും ആള്‍ക്കൂട്ട നിയന്ത്രണവും നേരിട്ട് വിലയിരുത്താന്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഹറമില്‍ ഒറ്റക്ക് ചുറ്റിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.

    ഇരുപത്തിയേഴാം രാവില്‍ തഹജ്ജുദ് (പാതിരാ) നമസ്‌കാര സമയത്താണ് സുരക്ഷാ സൈനികരുടെയും ഹജ്, ഉംറ മന്ത്രാലയത്തിലെയും മറ്റും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അകമ്പടിയും സുരക്ഷയുമില്ലാതെ ഏതൊരു സാധാരണക്കാരെയും പോലെ ഹജ്, ഉംറ മന്ത്രി ഹറമിലൂടെ ഒറ്റക്ക് ചുറ്റിക്കറങ്ങിയത്. തീര്‍ഥാടകരില്‍ ഒരാളാണ് ഹജ്, ഉംറ മന്ത്രിയെ തിരിച്ചറിഞ്ഞ് മന്ത്രിയുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ വിശുദ്ധ ഹറമില്‍ ഇശാ, തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. ഇരുപത്തിയേഴാം രാവില്‍ ആള്‍ക്കൂട്ട നിയന്ത്രണ പദ്ധതി വിജയകരമായിരുന്നെന്ന് ഹറം പരിചരണ വകുപ്പ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj and umrah Haram Makkah
    Latest News
    ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    29/06/2025
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025
    അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    29/06/2025
    പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    29/06/2025
    ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.