Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 25
    Breaking:
    • പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    • ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    • നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പതിനെട്ടുകാരി ജീവനൊടുക്കി​
    • പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    • പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: “ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്…” (നാഥാ, നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നല്‍കിയിരിക്കുന്നു) എന്ന തല്‍ബിയത്ത് മന്ത്രധ്വനികളോടെ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരിയായ മിനായിലേക്ക് ഒഴുക്കോടെ എത്തിച്ചേര്‍ന്നതോടെ മിനാ താഴ്വര ഭക്തിസാന്ദ്രമായി.

    തര്‍വിയ ദിനമായ ഇന്ന് പുണ്യഭൂമിയില്‍ ഒത്തുചേരുന്ന ഹാജിമാര്‍, മാനവ സാഹോദര്യത്തിന്റെ വിളംബരമായി ഒരേ മാതൃകയിലുള്ള ശുഭ്രവസ്ത്രം ധരിച്ചാണ് മിനായിലേക്ക് പ്രവഹിക്കുന്നത്. ദൈവീക കീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി ഇന്ന് മിനായില്‍ രാപ്പാര്‍ക്കുന്ന തീര്‍ഥാടകര്‍, ഹജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി നാളെ പുലര്‍ച്ചയോടെ അറഫയിലേക്ക് നീങ്ങും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജ്ജ് തീർഥാടകരുടെ കണക്കുകൾ

    • വിദേശ തീര്‍ഥാടകര്‍: ഏകദേശം 15.5 ലക്ഷം
    • സ്വദേശി തീര്‍ഥാടകര്‍ (സൗദിക്കകത്തു നിന്ന്): 2 ലക്ഷത്തിലേറെ

    മേഖലയിലെ ചില സംഘർഷങ്ങളും വിമാന സർവീസുകളിലെ നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദേശ തീർഥാടകർ എത്തിയിട്ടുണ്ട്. ഹാജിമാരുടെ കൃത്യമായ അന്തിമ കണക്ക് സൗദി അധികൃതര്‍ നാളെ പുറത്തുവിടും.

    അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ ക്രമീകരണങ്ങളും

    ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാനും സേവനങ്ങള്‍ മികച്ചതാക്കാനും സൗദി ഭരണകൂടം വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സൗദ് രാജകുമാരന്‍, ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍, ഹജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.

    • കര്‍ശന സുരക്ഷ: ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ മക്കക്കും പരിസര പ്രദേശങ്ങളിലും പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
    • മുദ്രാവാക്യങ്ങൾക്ക് വിലക്ക്: ഹജിനിടെ രാഷ്ട്രീയ, വിഭാഗീയ പതാകകള്‍ ഉയര്‍ത്തുന്നതും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.
    • ഡ്രോൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗം:
      • ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും അടിയന്തിരമായി മരുന്നുകളെത്തിക്കാൻ ആരോഗ്യ മന്ത്രാലയം ഡ്രോണുകൾ ഉപയോഗിക്കുന്നു.
      • അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നിയമലംഘകരെ കണ്ടെത്താനും സിവില്‍ ഡിഫന്‍സും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.
      • ആള്‍ക്കൂട്ട നിയന്ത്രണത്തിന് നിര്‍മിതബുദ്ധി (AI) സാങ്കേതികവിദ്യകളും നിരീക്ഷണത്തിനായി ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
    • എയര്‍ ആംബുലന്‍സ്: അടിയന്തിര ചികിത്സ ആവശ്യമുള്ള തീര്‍ഥാടകരെ ആശുപത്രികളിലെത്തിക്കാന്‍ റെഡ് ക്രസന്റ് അതോറിറ്റി ഒരു ഡസനോളം എയര്‍ ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്.

    അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതികള്‍

    ഇത്തവണയും ഹജ്ജ് നാളുകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ പ്രതിരോധിക്കാൻ സൗദി ഭരണകൂടം നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്:

    • തണുപ്പ് സംവിധാനങ്ങൾ: ചൂട് കുറക്കാന്‍ തണല്‍ കുടകള്‍, മിസ്റ്റിംഗ് ഫാനുകള്‍, വൃക്ഷവല്‍ക്കരണം എന്നിവയ്ക്ക് പുറമെ റോഡുകളില്‍ ചൂട് കുറക്കുന്ന പ്രത്യേക റബ്ബര്‍ ടാറിംഗും നടത്തിയിട്ടുണ്ട്.
    • ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം: സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹാജിമാര്‍ ശക്തമായ മുൻകരുതലുകൾ എടുക്കണമെന്നും, കടുത്ത ചൂടുള്ള സമയങ്ങളിൽ തമ്പുകളില്‍ തന്നെ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

    മിന: തമ്പുകളുടെ ആധുനിക നഗരി

    വിശുദ്ധ ഹറമില്‍ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മിനാ താഴ്‌വരയിലാണ് തീര്‍ഥാടകര്‍ ഹജ്ജ് വേളയിൽ ഏറ്റവും കൂടുതല്‍ സമയം (ഏകദേശം 5 ദിവസത്തോളം) ചെലവഴിക്കുന്നത്.

    • ഫൈബർഗ്ലാസ് തമ്പുകൾ: മുൻകാലങ്ങളിൽ തുണിയും മരവും ഉപയോഗിച്ചുള്ള തമ്പുകളായിരുന്നെങ്കിൽ, ഇന്ന് മിനായിൽ ചൂടും തീയും പ്രതിരോധിക്കുന്ന ഫൈബര്‍ഗ്ലാസ് കൊണ്ട് നിര്‍മിച്ച ഒരു ലക്ഷത്തിലേറെ സ്ഥിരമായ തമ്പുകളുണ്ട്. ഇവ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തവയാണ്.
    • ജംറ പാലം: സാത്തന്റെ പ്രതീകത്തിന് നേരെ കല്ലെറിയുന്ന കര്‍മത്തിനുള്ള ജംറ പാലത്തിന് മണിക്കൂറില്‍ 3 ലക്ഷത്തിലേറെ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ എസ്‌കലേറ്ററുകള്‍, എമര്‍ജൻസി ഇടനാഴികള്‍, അത്യാധുനിക കൂളിംഗ് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
    • അല്‍ഖൈഫ് മസ്ജിദ്: മുഹമ്മദ് നബി (സ) നമസ്‌കാരം നിര്‍വഹിച്ച ചരിത്രപ്രസിദ്ധമായ അല്‍ഖൈഫ് മസ്ജിദില്‍ ഒരേസമയം 27,000 ലേറെ പേര്‍ക്ക് നമസ്‌കരിക്കാം. പള്ളിയിൽ എയർകണ്ടീഷണറുകൾ, ടോയ്‌ലറ്റുകൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവയുൾപ്പെടെ വലിയ നവീകരണങ്ങളാണ് വരുത്തിയിട്ടുള്ളത്.

    സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ, സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ഭാഗമായി തീർഥാടകർക്ക് ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Mina Saudi arabia Saudi News
    Latest News
    പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    25/05/2026
    ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    24/05/2026
    നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പതിനെട്ടുകാരി ജീവനൊടുക്കി​
    24/05/2026
    പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    24/05/2026
    പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.