Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 28
    Breaking:
    • റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    • കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    • കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    • കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    • ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും

    എലീസ മറിയംBy എലീസ മറിയം28/10/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായതായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). വിനോദസഞ്ചാര അവസരങ്ങളും കച്ചവടസാധ്യതകളും വർധിപ്പിക്കുന്ന 700 മീറ്റർ തീരവികസനപദ്ധതി 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഖതം അൽ മെലാഹ പുരാവസ്തു കേന്ദ്രത്തിൽ ഒരുങ്ങുന്ന ‘കൽബ റോക്ക് ആർട് സെന്റർ’ 2027 പകുതിയോടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

    150 പാറകളിലായി വ്യാപിച്ചുകിടക്കുന്ന 400ലേറെ ശിലാചിത്രങ്ങളാണ് കൽബ റോക്ക് ആർട് സെന്ററിന്റെ പ്രധാന ആകർഷണം. ചരിത്രവും പുരാവസ്തു പൈതൃകവും അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നതിനൊപ്പം വിദ്യാർഥികൾക്കും ഗവേഷകർക്കും പഠനസൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. സ്ഥിരം പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ എന്നിവയും കേന്ദ്രത്തിലുണ്ടാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    700 മീറ്റർ നീളത്തിൽ വികസിപ്പിക്കുന്ന കൽബ ബീച്ചിൽ, റെസ്റ്ററന്റുകൾ, കഫേകൾ, കിയോസ്കുകൾ എന്നിവയ്ക്കു പുറമെ ജോഗിങ് ട്രാക്ക്, സൈക്ലിങ് പാത, ഫുട്ബോൾ – വോളിബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഭിന്നശേഷി സൗഹൃദമായ പൊതുസൗകര്യങ്ങൾ, പ്രാർഥനാമുറി എന്നിവയുമുണ്ടാകും. 11 വാണിജ്യ യൂണിറ്റുകൾ പ്രാദേശിക സംരംഭകർക്കും വ്യാപാരികൾക്കും അവസരങ്ങൾ സൃഷ്ടിക്കും. പ്രദേശത്തെ വിനോദസഞ്ചാരം കരുത്താർജ്ജിക്കുന്നത് മറ്റു വ്യാപാരമേഖലകൾക്കും ഉണർവേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    View this post on Instagram

    A post shared by الشارقة للأخبار (@sharjahnews)

    ബീച്ചിന്റെ സുസ്ഥിര വികസനത്തിനായി ബ്ലൂ ഫ്ലാഗ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിനും നിർമാണത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. കണ്ടൽക്കാടുകൾക്കും സംരക്ഷിത പ്രകൃതിമേഖലകൾക്കും സമീപമുള്ള തീരപ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് ജലഗുണനിലവാരത്തിനും സമുദ്രപരിസ്ഥിതി സുരക്ഷയ്ക്കുമുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

    പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബീച്ചിൽ വെടിക്കെട്ടും സംഘടിപ്പിക്കുന്നുണ്ട്. കൽബയിലെ താമസക്കാർക്കും സന്ദർശകർക്കും കടൽത്തീരത്ത് പുതുവർഷത്തെ വരവേൽക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

    കൽബ റോക്ക് ആർട് സെന്റർ

    മേഖലയിലെ തന്നെ പ്രധാനപ്പെട്ട പുരാവസ്തുകേന്ദ്രങ്ങളിലൊന്നാണ് ഖതം അൽ മെലാഹ. നവീന ശിലായുഗം മുതൽ വെങ്കലയുഗം, ഇരുമ്പുയുഗം എന്നിവ തൊട്ട് പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളുടെ തെളിവുകൾ ഈ കേന്ദ്രത്തിലുണ്ട്. മൃഗങ്ങൾ, കുതിരസവാരി, ചെമ്പ് ഉരുക്കൽ എന്നിവ ചിത്രീകരിക്കുന്ന 400ലേറെ ശിലാരേഖകൾക്കു പുറമെ ശിലാനിർമിത വീടുകളുടെ അവശിഷ്ടങ്ങൾ, ശവകുടീരങ്ങൾ, കടൽച്ചിപ്പികളുടെ നിക്ഷേപങ്ങൾ എന്നിവയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

    ഇത് അടിസ്ഥാനമാക്കി പ്രദേശത്തിന്റെ ചരിത്രവും പുരാവസ്തു തെളിവുകളും സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് റോക്ക് ആർട് സെന്ററിലൂടെ ലക്ഷ്യമാക്കുന്നത്. സ്ഥിരം പ്രദർശനവും വെർച്വൽ റിയാലിറ്റി അനുഭവങ്ങളുമടക്കം ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെയൊരുങ്ങുന്നു. പൊതുജനങ്ങൾക്ക് പൈതൃകം അടുത്തറിയാനുള്ള അവസരത്തോടൊപ്പം സർവകലാശാലകൾക്കും ചരിത്ര-പുരാവസ്തു ഗവേഷകർക്കും പഠനങ്ങൾ നടത്താനും സൗകര്യങ്ങളുമുണ്ടാവും.

    ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ സഹകരണത്തോടെയും ഗ്ലോബൽ ഡിജിറ്റൽ ഹെറിറ്റേജിന്റെ പങ്കാളിത്തത്തോടെയും ശിലാരേഖകൾ ഡിജിറ്റലായി രേഖപ്പെടുത്തുകയും അവയുടെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kalba beach Khatm Al Melaha sharjah tourism
    Latest News
    റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    28/10/2026
    കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    28/10/2026
    കാസർകോട് കെ എം സി സി ‘ലീഡെക്സ് ഹൊറൈസൺ 2026’ നവംബർ ഒന്നിന് ദുബായിൽ
    28/10/2026
    കോക്പിറ്റിലെ ആക്രമണം; ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരവ്
    28/10/2026
    ബഹ്‌റൈനില്‍ മൂന്ന് ഭീകരര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    28/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.