റിയാദ് – അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം. വ്യോമതാവളത്തിനു സമീപം അഞ്ച് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വെളിപ്പെടുത്തി. റാസ് തന്നൂറ റിഫൈനറി ലക്ഷ്യമിടാന്‍ ശ്രമിച്ച രണ്ട് ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



