ദമാം – ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ച സൗദി പൗരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബാലനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാല്‍ക്കാരത്തിലൂടെ പീഡിപ്പിക്കുകയും മറ്റു കുട്ടികളെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത മിസ്ഫര്‍ ബിന്‍ ആദില്‍ ബിന്‍ റാശിദ് അല്‍ദോസരിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group





