ദുബായ്– മധ്യപൗരസ്ത്യദേശത്തെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സിംഗപ്പൂരിനും ദുബായിക്കും ഇടയിലുള്ള വിമാന സർവീസുകൾ സിംഗപ്പൂർ എയർലൈൻസ് താൽക്കാലികമായി റദ്ദാക്കി. എസ്.ക്യു-494, എസ്.ക്യു-495 എന്നീ സർവീസുകളാണ് 2027 ഫെബ്രുവരി 28 വരെ നിർത്തിവെച്ചതായി എയർലൈൻ അധികൃതർ അറിയിച്ചത്.
സാഹചര്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ മറ്റ് സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പേജ് സന്ദർശിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചു.
ടിക്കറ്റ് റീഫണ്ട് വിവരങ്ങൾ:
- യാത്ര റദ്ദാക്കപ്പെട്ടവർക്ക് ടിക്കറ്റിന്റെ ഉപയോഗിക്കാത്ത ഭാഗത്തിന് മുഴുവൻ തുകയും തിരികെ ലഭിക്കുന്നതാണ്.
- സിംഗപ്പൂർ എയർലൈൻസിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കമ്പനിയുടെ അസിസ്റ്റൻസ് റിക്വസ്റ്റ് ഫോം വഴി റീഫണ്ടിനായി അപേക്ഷിക്കാം.
- ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വഴിയോ ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളെയോ എയർലൈനുകളെയോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



