Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    • ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    • ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    • തൃശൂർ വാടാനപ്പള്ളിയിൽ ആയിരക്കണക്കിന് കിറ്റുകളുമായി ബിജെപി; തടഞ്ഞ് എൽഡിഎഫും യുഡിഎഫും
    • മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഷിബു കൂരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ ഒ.ഐ.സി.സിയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായിരുന്ന ഷിബു കൂരിയുടെ (കാളികാവ് ) നിര്യാണത്തിൽ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഈ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് വാണിയമ്പലത്ത് വച്ച് അദ്ദേഹം മരണപ്പെട്ടത്.
    2014 മുതൽ ഒ.ഐ.സി.സി ഹറാജ് ഏരിയ കമ്മറ്റി പ്രസിഡണ്ടായും, ജിദ്ദ റീജിയണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായും സജീവമായി പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു.
    ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു ഷിബു.
    കൊറോണ സമയത്ത് ജിദ്ദയിലെ പാവപ്പെട്ട പ്രവാസികൾക്ക് മരുന്ന്, ഭക്ഷണ കിറ്റുകൾ എന്നിവ എത്തിക്കുന്നതിനും, മറ്റും മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു.

    ഏറെ സൗമ്യനും വലിയ സുഹൃത്ത് വലയത്തിനുടമയുമായിരുന്നു അദ്ദേഹം എന്ന് അനുശോചന പ്രഭാഷണം നടത്തിയ സഹപ്രവർത്തകർ അനുസ്മരിച്ചു. റാബക്കിലുള്ള എക്കണോമിക് സിറ്റിയിൽ ഐ.ടി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പ്രവാസജീവിതം താൽക്കാലികമായി അവസാനിപ്പിച്ച് രണ്ടുവർഷത്തോളം നാട്ടിൽ ആയിരുന്നു. രണ്ടു മാസം മുമ്പ് വീണ്ടും ജിദ്ദയിൽ എത്തിയ അദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് അവധിക്ക് പോയത്. കോൺഗ്രസ്‌ പ്രസ്ഥാനത്തെ ഏറെ സ്നേഹിക്കുകയും പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു ഷിബുവിന്റേതെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാണിയമ്പലം കറുത്തേനിക്കുന്നത്ത് നജ്ലയാണ് ഭാര്യ. മക്കൾ അസ്ഹർ അലി(10) വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർത്ഥി, അർഹാൻ ആഖിഫ് (2) പിതാവ്, കൂരിമണ്ണിൽ ബീരാൻകുട്ടി കാളികാവ്,
    മാതാവ് കോന്തക്കുളവൻ സുബൈദ വണ്ടൂർ കുറ്റിയിൽ.

    ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റീജിയണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, റീജിയണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം മുജീബ് മൂത്തേടത്ത്, സിറ്റിപി ഇസ്മായിൽ, അലവി ഹാജി, സമീർ കാളികാവ്, സിപി മുജീബ് നാണി, ഉസ്മാൻ കുണ്ടുകാവിൽ, അനസ് കാളികാവ്,
    രഞ്ജിത് കുമാർ ആലപ്പുഴ,
    ഷിബു കാളികാവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    05/04/2026
    ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    05/04/2026
    ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    05/04/2026
    തൃശൂർ വാടാനപ്പള്ളിയിൽ ആയിരക്കണക്കിന് കിറ്റുകളുമായി ബിജെപി; തടഞ്ഞ് എൽഡിഎഫും യുഡിഎഫും
    05/04/2026
    മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.