Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 17
    Breaking:
    • ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു
    • പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ
    • ഫിഫ ലോകകപ്പ്; 41-ാം വയസ്സിലും അങ്കം കുറിക്കാൻ റൊണാൾഡോ, പോർച്ചുഗൽ ഇന്നിറങ്ങും
    • ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
    • കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ (മിഅ) ആഭിമുഖ്യത്തിൽ “ഖൽബിലെ ഫുട്ബോൾ ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റിയാദിലെ അൽ വഫ ഷോലമാളിൽ വിപുലമായ ആഘോഷങ്ങളോടെ നടന്നു. മിഅ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഉമറലി അക്ബർ അധ്യക്ഷത വഹിച്ചു. അൽ വഫ ഗ്രൂപ്പ് ഡയറക്ടർ അബ്ദുനാസർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മിഅ ഉപദേശക സമിതി അംഗം ഇബ്രാഹീം സുബ്ഹാൻ, ഷോലാ മാൾ പ്രതിനിധി അബ്ദു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി ടൂർണമെന്റിലെ ആദ്യ മത്സരമായ മെക്സിക്കോ – സൗത്ത് ആഫ്രിക്ക പോരാട്ടം 274 ഇഞ്ച് ഭീമൻ സ്ക്രീനിൽ കാണികൾക്കായി തത്സമയം പ്രദർശിപ്പിച്ചത് പരിപാടിയുടെ പ്രധാന ആകർഷണമായി.

    പ്രമുഖ സൗദി ഫുട്ബാൾ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി യുവതാരങ്ങളായ അൽ ഹിലാൽ റിയാദ് ക്ലബ്ബിലെ കീർത്തജ വിനോദ്, അൽ അത്തിഫാഖ് എഫ്.സി. ദുബായിലെ തഹ്സീൻ റഹ്മാൻ മുജീബ്, അൽ ഷബാബ് എഫ്.സി. റിയാദിലെ ഫാദിൻ റഹ്മാൻ മുജീബ്, അൽ ഹിലാൽ അക്കാദമിയിലെ ഈഡൻ ജോൺ കോശി എന്നിവരെ ആദരിച്ചു. യുവതാരം കീർത്തജ വിനോദ് കിക്കോഫ് നിർവഹിച്ച ഷൂട്ടൗട്ട് മത്സരത്തിലും ജഗ്ലിങ്, ലോകകപ്പ് ക്വിസ് മത്സരങ്ങളിലും നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേദിയിൽ റാമി ബഷീർ അവതരിപ്പിച്ച ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രകടനവും ഫുട്ബാളിൽ പ്രാവീണ്യം തെളിയിച്ച മലയാളി പ്രതിഭകളായ ഷക്കീബ് തിരൂർക്കാട്, റിയാസ് താനൂർ, സത്താർ എന്നിവർ പങ്കെടുത്ത തുറന്ന സംവാദവുമെല്ലാം കാണികൾക്ക് നവ്യാനുഭവമായി മാറി. പ്രോഗ്രാം കൺവീനർ ഹബീബ് റഹ്മാൻ, ശിഹാബ് എ.പി. കരുവാരകുണ്ട്, എടവണ്ണ സുനിൽ ബാബു, നിസാം പൂളക്കൽ, വിനീഷ് ഒതായി, ഷമീർ കല്ലിങ്ങൽ, മുക്താർ പൊന്നാനി, അബൂബക്കർ മഞ്ചേരി, നവാർ മുഹമ്മദ്, ബിന്യാമിൻ ബിൽറു, ഉമ്മർ അമാനത്ത്, രഞ്ജു പാടത്ത് എന്നിവർ പരിപാടികൾക്ക് വിജയകരമായ നേതൃത്വം നൽകി. മിഅ ട്രഷറർ അബ്ദുൽ കരീം ഒളവട്ടൂർ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football Wafa World cup
    Latest News
    ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു
    17/06/2026
    പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ
    17/06/2026
    ഫിഫ ലോകകപ്പ്; 41-ാം വയസ്സിലും അങ്കം കുറിക്കാൻ റൊണാൾഡോ, പോർച്ചുഗൽ ഇന്നിറങ്ങും
    17/06/2026
    ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
    17/06/2026
    കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
    17/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version