ജിദ്ദ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ്കർമ്മം നിർവ്വഹിക്കാനെത്തിയ തുറക്കൽ മഹല്ലിലെ ഹാജിമാർക്ക് ജിദ്ദ തുറക്കൽ മഹല്ല് റിലീഫ് കമ്മിറ്റി സ്വീകരണം നൽകി. പാണ്ടിക്കാടൻ കബീറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അഷ്റഫ് കോമു ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി.
ശംസു പള്ളത്തിൽ മക്ക,എം.വി ഹനീഫ മാസ്റ്റർ, ഉസ്മാൻ കോയ എരഞ്ഞിക്കൽ,കൊടവണ്ടി അബ്ദുൽ ജബ്ബാർ,എം.ബക്കർ എന്നിവർ സംസാരിച്ചു.റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,അസ്ക്കർ മൊക്കൻ നന്ദിയും പറഞ്ഞു.റസാഖ് കൊടവണ്ടി,അബുബക്കർ വടക്കേങ്ങര,എ.പി.സക്കരിയ എന്നിവർ നേതൃത്വംനൽകി.
