മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാനുഷിക മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ല, മറിച്ച് ശാശ്വതമായി നിലനിൽക്കേണ്ടവയാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ‘മഹത്തായ മദീന വിദ്യാപീഠം’ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം കെ.എം.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.