ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി, ഷറഫിയ അൽ അബീർ മെഡിക്കൽ സെന്ററിന്റെ ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രോസ്റ്റേറ്റ്, കിഡ്നി, കരൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. മധു നൽകിയ ക്ലാസ്, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചു. 50 വയസിന് മുകളിലുള്ളവർ PSA ടെസ്റ്റ് നടത്തണമെന്നും, നേരത്തെ കണ്ടെത്തിയാൽ പ്രോസ്റ്റേറ്റ് ക്യാൻസർ പൂർണമായി ചികിത്സിച്ച് ഭേദമാക്കാമെന്നും ഡോ. മധു ഉപദേശിച്ചു.
പരിപാടിയിൽ അബീർ ജിദ്ദ കേരള പൗരാവലി പ്രിവിലേജ് കാർഡ് വിതരണവും നടന്നു. കാർഡിന്റെ ഉപയോഗം കബീർ കൊണ്ടോട്ടി വിശദീകരിച്ചു, അലി തേക്കിൻതോട് വിതരണം ഉദ്ഘാടനം ചെയ്തു. ഹിഫ്സു റഹിമാൻ, വാസു എന്നിവർ വിതരണത്തിൽ പങ്കാളികളായി.
ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ബക്കർ എക്കാപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു, മണ്ഡലം ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി, കാവനൂർ സ്വാഗതം പറഞ്ഞു. സുനീർ എക്കാപറമ്പ്, റഷീദ് എക്കാപറമ്പ്, മുഹമ്മദ് കെസി, സലിം കിഴുപറമ്പ്, അലി പത്തനാപുരം എന്നിവർ നേതൃത്വം നൽകി.