മക്ക: വിശുദ്ധ ഹജ് കർമ്മത്തിനെത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനായി ഒ.ഐ.സി.സി (OICC) മക്ക കമ്മിറ്റിക്ക് കീഴിലുള്ള വളണ്ടിയർ സേവന പ്രവർത്തനങ്ങൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു. ഒ.ഐ.സി.സി മക്കയുടെ പ്രത്യേക മൊബൈൽ ആപ്പ് വഴിയാണ് രജിസ്ട്രേഷൻ നടക്കുന്നത്. മക്കയിൽ താമസിക്കുന്നവരും, ഔദ്യോഗിക രേഖയായ ‘തസ്‌രീഹ്’ ഉള്ളവരുമായ വ്യക്തികൾക്ക് ഈ ആപ്പ് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
സൗദി ഗവൺമെന്റിന്റെയും ഹജ് മന്ത്രാലയത്തിന്റെയും നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ. കൂടാതെ, ഇന്ത്യൻ കോൺസുലേറ്റിന്റെയും ഹജ്ജ് മിഷന്റെയും നിർദ്ദേശങ്ങൾ വളണ്ടിയർമാർ കർശനമായി പിന്തുടരണമെന്നും ഭാരവാഹികൾ അറിയിച്ചു. ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
സലിം കണ്ണനാകുഴി, മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട്, മുജീബ് കിഴിശ്ശേരി, റഹീഫ് കണ്ണൂർ, മുബഷിർ അരീക്കോട്, സുഹൈൽ പറമ്പൻ, നൗഷാദ് എടക്കര, ഷബീർ ചേളന്നൂർ, റയീസ് കണ്ണൂർ, ജിഷാദ് പത്തനാപുരം, അബു അയ്മനംകുടി, ഫൈസൽ മാറമ്പള്ളി, അൻഷാദ് വെണ്മണി, വസീം ബാംഗ്ലൂർ, സമദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



