ന്യൂഡൽഹി– ഹോർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിലുമായി നീങ്ങുകയായിരുന്ന ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു. സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഏഴ് ആഴ്ചയായി തുടരുന്ന ഇറാൻ സംഘർഷത്തിനിടയിൽ ആദ്യമായി എട്ട് ടാങ്കറുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹം കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കപ്പലിന് നേരെ ഇറാൻ നാവികസേനയുടെ ബോട്ടുകൾ വെടിയുതിർത്തതായി ഷിപ്പിംഗ് ഉറവിടങ്ങൾ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ ഈ നടപടി. ആക്രമണത്തിൽ കപ്പലിന് നേരിട്ട നാശനഷ്ടങ്ങളെക്കുറിച്ചോ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



