Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
    • എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    • ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    • കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    • മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മാക്സിസ് ഗൂഗ്ളീസ് ഇന്റർനാഷണൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സീസൺ–2ന് ജിദ്ദയിൽ ആവേശത്തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഗൂഗ്ളീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാക്സിസ് ഗൂഗ്ളീസ് ഇന്റർനാഷണൽ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ രണ്ടാം സീസണ് തുടക്കമായി. നവംബർ പതിനാലിനാണ് ആദ്യ മത്സരം നടന്നത്. ഈ മാസം 21,28 തീയതികളിൽ ജിദ്ദയിലെ അൽ മഹർ സ്റ്റേഡിയത്തിൽ അടുത്ത മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പതിനെട്ട് വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും അൽ ഹുക്കമാ ഇന്റർനാഷണൽ സ്കൂൾ ജിദ്ദയും ഫൈനലിലേക്ക് യോഗ്യത നേടി. പതിമൂന്ന് വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ vs അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, നോവൽ ഇന്റർനാഷണൽ സ്കൂൾ vs ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ എന്നീ ടീമുകൾ നവംബർ 21ന് സെമി ഫൈനലിൽ ഏറ്റുമുട്ടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പതിനാറ് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, നോവൽ ഇന്റർനാഷണൽ സ്കൂൾ, അൽ മാവാരിദ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദ എന്നീ സ്കൂളുകളാണ് സെമിയിൽ പോരാടുന്നത്. എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങൾ നവംബർ 28 വെള്ളിയാഴ്ച അൽ മഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

    എല്ലാ വിഭാഗങ്ങളിലുമുള്ള സ്പോർട്സ് ഗെയിമുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ഇന്ത്യക്കാരായ ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് ഗൂഗ്ളീസ് ക്ലബ് രൂപം കൊണ്ടത്. 2023-ൽ നാനോ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചതോടെയാണ് ക്ലബ് മത്സര രംഗത്ത് ശക്തമായ സാന്നിധ്യം കുറിച്ചത്. കഴിഞ്ഞ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ സീസണിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ, ഇന്റർനാഷണൽ പാക്കിസ്ഥാൻ സ്കൂൾ ജിദ്ദ, ഇന്റർനാഷണൽ ബംഗ്ലാദേശ് സ്കൂൾ ജിദ്ദ, ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ, ഇന്തോനേഷ്യൻ ഇന്റർനാഷണൽ സ്കൂൾ മക്ക, അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ, അൽ മാവാരിദ് ഇന്റർനാഷണൽ സ്കൂൾ, ഫൈസൽ സ്കൂൾ ജിദ്ദ, അൽ ഹൊകമാ സ്കൂൾ ജിദ്ദ എന്നിവയുടെ ടീമുകൾ പങ്കെടുത്തു. അണ്ടർ–18, അണ്ടർ–16 വിഭാഗങ്ങളിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയും അണ്ടർ–13 വിഭാഗത്തിൽ അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ജിദ്ദയും ആണ് കഴിഞ്ഞ വർഷം ജേതാക്കളായത്.

    പത്ര സമ്മേളനത്തിൽ ചെയർമാൻ റഷീദ് അലി, ഒ.പി സുബൈർ, ജനറൽ സെക്രട്ടറി: ഷാജി അബൂബക്കർ,
    കൺവീനർ ഷംസു മിസ്ഫല, ട്രഷറർ:ഷമീർ വേങ്ങര, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഷിബു കാരാട്ട്, ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് പി കെ, ജോയിൻ സെക്രട്ടറി:ആദിൽ ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football Googlys Jeddah
    Latest News
    കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
    28/06/2026
    എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    28/06/2026
    ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    28/06/2026
    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    28/06/2026
    മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version