ജിദ്ദ: പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതിയുടെ വനിതാ വിഭാഗം, വനിതകളെയും കുട്ടികളെയും അണിനിരത്തി ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ആവാസവ്യവസ്ഥാ സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചനയും ചാർട്ട് നിർമാണവും നടത്തി. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
വനിതാ വിഭാഗം കൺവീനർ ഷാനി ഷാനവാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഷാനി ഷാനവാസ്, റിസാന ജെഫ്തികർ, സലീന മുസാഫിർ എന്നിവർ പരിസ്ഥിതി ദിന പരിപാടികൾ ഏകോപിപ്പിച്ചു. ദീപ ജോൺസൺ ഗിറ്റാർ ഫ്യൂഷൻ അവതരിപ്പിച്ചു.


കലാസാഹിതി രക്ഷാധികാരി മുസാഫിർ ആശംസകൾ നേർന്നു. നൗഷാദ് അടൂർ, ഡാർവിൻ, സന്തോഷ് വടവട്ടത്, എ. അലവി, മോഹൻ ബാലൻ, മനീഷ മാത്യു തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. റജിയ, ഫൈസി, സുനിത, റാണി, മനീഷ, റൈജ, ജെൽമ, സുജ, മഞ്ജു, ജാൻസി, രേണുക, സാബിറ, ഷബാന, റൂബി, തുഷാര, നസീമ, രാഷ്‌ന, മാഷിത, സൗമ്യ, ഷിംന, നദിയാ, ബിൻസി, ഷാന എന്നിവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു.



