ജിദ്ദ: ഹയ്യ സഫയിൽ ജോലി ചെയ്യുന്ന മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശി കൊടേക്കോടൻ അബൂബക്കർ(65)ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. ജിദാനി ആശുപത്രി മോർച്ചറിയിലുള്ള ജനാസ നടപടികൾ പൂർത്തികരിച്ച് ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുപത്തിയെട്ട് വർഷമായി പ്രവാസിയായിരുന്നു.
പിതാവ് പരേതനായ മോയീൻ. ഭാര്യ മൈമൂന. മക്കൾ മുബഷിറ,തബ്ഷീറ,ഷഹനഷെറിൻ,മുഹമ്മദ് ശഹൽ. മരുമക്കൾ റാഷിദ്, അബ്‌ദുൽ ഗഫൂർ, ജംഷീദ്. സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







