ജിദ്ദ: മുഹമ്മദ് നബി പഠിപ്പിച്ച മാനവിക മൂല്യങ്ങളും നീതിയും കാരുണ്യവും സഹവർത്തിത്വവും ജനങ്ങൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഐ.എസ്.എം ആഭിമുഖ്യത്തിൽ ‘മുഹമ്മദ് നബി മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന പ്രമേയത്തിൽ നടന്നു വരുന്ന കാമ്പയിന്റെ സൗദി ദേശീയ തല ഉദ്ഘാടനം ഇന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 9 മുതൽ ഡിസംബർ 9 വരെയാണ് കാമ്പയിൻ. തയ്‌സീര്‍ ഡിസ്ട്രിക്ട് ജനൂബ് ജിദ്ദ ജാലിയാത്ത് ഡയറക്ടര്‍ ശൈഖ് അബൂ അബ്ദുല്ലാഹ് സഈദ് അല്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും.
സമൂഹത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍, നവനാസ്തികത, ലിബറല്‍ സൂഫിസം, വിശ്വാസ ജീര്‍ണ്ണതകള്‍, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ധാര്‍മ്മിക സന്ദേശങ്ങളുടെ പ്രബോധനവും കാമ്പയിന്റെ ഭാഗമാണെന്ന് സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദമ്മാം, റിയാദ് മേഖലാ പൊതുസമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, ചര്‍ച്ചകള്‍, പ്രൊഫഷണല്‍ മീറ്റുകള്‍, എക്‌സിബിഷന്‍, വനിതാ സമ്മേളനങ്ങള്‍, യൂത്ത് സംഗമങ്ങള്‍ എന്നിവയും കാമ്പനയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഉൽഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ: ഷൂക്കൂർ സ്വലാഹി (ഐ.എസ്.എം സംസ്ഥാന ജന. സെക്രട്ടറി), അബ്ദുൽ ജലീൽ മാമാങ്കര (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്), ജംഷീർ ഇരിവേറ്റി (എം.എസ്.എം സംസ്ഥാന ജന. സെക്രട്ടറി), അബ്ബാസ് ചെമ്പൻ (സൌദീ നാഷണൽ കമ്മിറ്റി പ്രസിഡന്റ്) മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് (ജന. സെക്രട്ടറി, JIIC), ശിഹാബ് സലഫി (വൈ. പ്രസിഡണ്ട്, JIIC) എന്നിവർ പങ്കെടുക്കും. വി.പി. മുഹമ്മദ് അലി (C&MD JNH), മുഹമ്മദ് ആലുങ്ങല്‍ (President, Al Abeer Group) എന്നിവര്‍ മുഖ്യ അഥിതികളായിരിക്കും.
വി.പി. മുസ്തഫ (Gen. Secretary, Jeddah KMCC), ഹക്കീം പാറക്കല്‍ (President, Jeddah OICC), ഷിബു തിരുവനന്തപുരം (Gen. Secretary, Jeddah Navodaya), പി.പി.എ. റഹീം (New Age Jeddah), സി.എച്ച്. ബഷീര്‍ (KIG), സകീര്‍ മാസ്റ്റര്‍ എടവണ്ണ (MSS) തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കുന്നതാണ്. മുഹമ്മദ് റസാഖ്, ഷാജഹാന്‍ (Rihely Polyclinic), പടിഞ്ഞാറന്‍ മേഖലാ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ നേതാക്കന്മാര്‍ തുടങ്ങിയവരും സംബന്ധിക്കും.
ഷുക്കൂര്‍ സ്വലാഹി, അബ്ദുല്‍ ജലീല്‍ മാമാങ്കര, ജംഷീര്‍ ഇരിവേറ്റി, അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, നൂരിഷ വള്ളിക്കുന്ന് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.







