റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു പൈലറ്റ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളെയും സൗദിയ എയർലൈൻസിനെയും ലക്ഷ്യം വെച്ച് രണ്ട് ആക്രമണങ്ങളാണുണ്ടായത്.
ഇന്നലെയുണ്ടായ ആക്രമണത്തിൽ സൗദിയ എയർലൈൻസ് ക്യാപ്റ്റൻ ഹമൂദ് അലി അൽ ഖത്താമിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റു രണ്ട് പേർ സൗദി പൗരന്മാരാണ്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആക്രമണങ്ങളിൽ നിരവധി പൗരന്മാർക്കും വിദേശികൾക്കും പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. പലരുടേയും നില ഗുരുതരമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







