റിയാദ്- കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്പോര്‍ട്സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐബിടെക്ക് കപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുന്ദമംഗലം മണ്ഡലം ജേതാക്കളായി. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന അത്യന്തം ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കൊടുവള്ളി മണ്ഡലത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കുന്ദമംഗലം മണ്ഡലം പരാജയപ്പെടുത്തിയത്. റിഫയുടെ പ്രഥമ പ്രസിഡണ്ട് ബീരാന് കോഴിക്കോട് മത്സരം കിക്കോഫ് നടത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
വിജയികളായ കുന്ദമംഗലം നിയോജക മണ്ഡലത്തിനുള്ള ട്രോഫി ഐബിടെക്ക് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ ചാലിക്കര സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങലിന്റെ സാന്നിധ്യത്തില്‍ കൈമാറി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സ്പോണ്സര് ചെയ്ത കൊടുവള്ളി നിയോജക മണ്ഡലം ടീമിനുള്ള ട്രോഫി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര കൈമാറി.

അല്‍ വാദി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ കോഴിക്കോട് ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികള്‍ പങ്കെടുത്തു. ഓരോ ടീമുകളും സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള മികച്ച താരങ്ങളെ അണിനിരത്തി ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ഓരോ മത്സരങ്ങളും കാണികളെ ആവേശത്തിലാക്കി. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങളില്‍ കുന്ദമംഗലം നിയോജക മണ്ഡലം ബേപ്പൂര്‍ നിയോജക മണ്ഡലവുമായും, കൊടുവള്ളി നിയോജക മണ്ഡലം കൊയിലാണ്ടി നിയോജക മണ്ഡലവുമായി ഏറ്റുമുട്ടി.
ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ കൊടുവള്ളി കൊയിലാണ്ടി രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന കൊടുവള്ളി നിയോജക മണ്ഡലത്തെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കൊയിലാണ്ടി മണ്ഡലം മത്സരത്തിന്റെ ആവേശം വാനോളം ഉയര്‍ത്തി.
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി സുമേഷ് (കൊടുവള്ളി നിയോജക മണ്ഡലം), ടോപ് സ്കോറര്‍ സുഹൈല്‍ (കുന്ദമംഗലം നിയോജക മണ്ഡലം), ബെസ്റ്റ് ഗോള്‍കീപ്പര്‍ കണ്ണന് ( കുന്ദമംഗലം നിയോജക മണ്ഡലം), ബെസ്റ്റ് ഡിഫന്‍ഡര്‍ ഷൗലീക്ക് ( കുന്ദമംഗലം നിയോജക മണ്ഡലം), ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് കണ്ണന് ( കുന്ദമംഗലം നിയോജക മണ്ഡലം) എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുല്‍ അസീസ് (ശിഫ അല്‍ ജസീറ പോളി ക്ലിനിക്), കബീര്‍ വൈലത്തൂര്‍ (ഫോര്ടെക്ക്), ജാഫർ തിരൂർ (netpro), നൗഷാദ് (സിറ്റി ഫ്ളവര്‍), ഷാഫി ഐബി ടെക്ക്, ഹാരിസ് (സേഫ്റ്റിമോര്‍), നൗഫൽ ചാലിക്കര, നൗഷാദ് മെഗാഫോണ്‍, മുഹമ്മദ് കുറ്റ്യാടി, സിറാജ് (ബി പി എല്‍ കാര്‍ഗോ) സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് ഭാരവാഹികളായ ശാഫി മാസ്റ്റര്‍ തുവ്വൂര്‍, ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ്, ജില്ലാ ഭാരവാഹികളായ ശരീഫ് അരീക്കോട്, സഫീര്‍ മുഹമ്മദ് (മലപ്പുറം) ശബീര്‍ (പാലക്കാട്), അന്‍ഷദ്, ശാഫി (ത്യശൂര്‍), ബഷീർ ചെലേമ്പ്ര, ഷഫീഖ് പാനൂർ, ഷമീം മുക്കം, വനിതാ വിംഗ് പ്രസിഡന്റ് റഹ്മത്ത് അഷറഫ് , ജനറല്‍ സെക്രട്ടറി ജസീല മൂസ, എന്നിവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.
ടൂര്‍ണമെന്റിന് കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് എന്‍.കെ, ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ട്രഷറര്‍ റാഷിദ് ദയ, ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, സ്പോർട്സ് വിംഗ് ചെയര്മാന് ഷബീര്‍ കൂളിമാട്, കണ്‍വീനര്‍ ശമീര്‍ പാലക്കുറ്റി, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ഫൈസല്‍ പായൂര്‍, ജില്ലാ ഭാരവാഹികളായ ഫൈസല്‍ പൂനൂര്, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, മുജീബ് മൂത്താട്ട്, ഫൈസല്‍ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, സൈതു മീഞ്ചന്ത, ഫൈസല്‍ വടകര, അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, മനാഫ് മണ്ണൂര്‍, ശാഫി മടവൂര്‍, നാസര്‍ കൊടിയത്തൂര്‍, പ്രമോദ് മലയമ്മ, വളണ്ടിയര്‍ കോഡിനേറ്റര്‍മാരായ ലത്തീഫ് കട്ടിപ്പാറ, താജൂദ്ധീന് ചേനോളി, റാഷിദ് കൂരാച്ചുണ്ട്, ഇബ്രാഹീം കായലം, സാദിഖ് പുറക്കാട്ടിരി എന്നിവര്‍ നേത്യത്വം നല്കി.



