ഷാർജ- ഗീതാ മോഹൻകുമാറിന്റെ നാലാമത്തെ പുസ്തകമായ ‘കബനി’ കോഴിക്കോട് മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. രവീന്ദ്രൻ, എഴുത്തുകാരൻ അക്ബർ ആലിക്കരയ്ക്ക് പുസ്തകം നൽകി പ്രകാശനകർമ്മം നിർവഹിച്ചു.
അജിത് കണ്ടല്ലൂർ പുസ്തക പരിചയവും അവലോകനവും നടത്തി. ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട്, പി.കെ. അനിൽകുമാർ, ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ പബ്ലിക് റിലേഷൻസ് & എക്സ്റ്റേണൽ അഫയേഴ്സ് ഓഫീസർ മോഹൻ കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാധാകൃഷ്ണൻ മച്ചിങ്ങൽ പരിപാടിയുടെ അവതാരകനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



