തായിഫ്: സൗദി അറേബ്യയിലെ തായിഫിന് സമീപം അൽഖുർമയിൽ മയക്കുമരുന്ന് സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. അൽഖുർമ മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മൻസൂർ ബിൻ മുഹമ്മദ് അൽമുഹഖനി അൽഉതൈബിയാണ് കൊല്ലപ്പെട്ടത്. ലഹരിമരുന്ന് വേട്ടയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ നടത്തിയ റെയ്ഡിലായിരുന്നു സംഭവം.
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തെയും ബന്ധുക്കളെയും ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അനുശോചനം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ മേധാവി മേജർ ജനറൽ മുഹമ്മദ് അൽഖർനിയാണ് മന്ത്രിയുടെ അനുശോചന സന്ദേശം കുടുംബത്തിന് കൈമാറിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



