Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 6
    Breaking:
    • മകള്‍ക്ക് നേരെ ആസിഡ് ആക്രമണം; ഒളിവിൽപോയ പിതാവിനായി തിരച്ചിൽ
    • പ്രവാസി വായന അണയാതിരിക്കാൻ സിജിയുടെ കീഴിൽ ജിദ്ദയിൽ കമ്യൂണിറ്റി ലൈബ്രറി
    • ഉംറക്കെത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഖുലൈസിൽ നിര്യാതനായി
    • ഓണക്കാലത്ത് മിൽമയുടെ റെക്കോർഡ് വിൽപ്പന
    • ബഹ്റൈൻ; സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് വാർഷിക ശമ്പള വർധന നിർബന്ധമാക്കാൻ പാർലമെന്റിൽ ബിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി വായന അണയാതിരിക്കാൻ സിജിയുടെ കീഴിൽ ജിദ്ദയിൽ കമ്യൂണിറ്റി ലൈബ്രറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/09/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- വായന മരിക്കുന്നുവെന്ന പരിഭവങ്ങൾ അവസാനിപ്പിക്കാനും പ്രവാസി സമൂഹത്തിനിടയിൽ വായനയുടെ പുതുവസന്തം തീർക്കുന്നതിനുമായി ജിദ്ദ സിജി ചാപ്റ്ററും ജിദ്ദ സിജി വിമൻ കലക്ടീവും സംയുക്തമായി കമ്യൂണിറ്റി ലൈബ്രറി സംവിധാനത്തിന് തുടക്കമിട്ടു. സോഷ്യൽ മീഡിയ യുഗത്തിലും വായനക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രവാസി വായനകളെ പരിപോഷിപ്പിക്കുന്നതിനാണ് ജിദ്ദ സിജി കമ്മ്യൂണിറ്റി ലൈബ്രറി യാഥാർത്ഥ്യമാക്കിയത്.

    സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി സിജി ജിദ്ദ കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിംഗ് നിർവഹിച്ചു. ജെ.സി.ഡബ്ലിയു.സി ഉപദേശക സമിതി ഹെഡ് അനീസ ബൈജു ലൈബ്രറിയുടെ ലോഞ്ചിങ്ങിന്റെ പിന്നണി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    കോഡിനേറ്റർമാരുടെ ഉത്തരവാദിത്വത്തിൽ ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് നടക്കുന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പ്രവർത്തന രീതി,പുസ്തകങ്ങൾ സർക്കുലേറ്റ്‌ ചെയുന്ന പ്രവർത്തനം, മെമ്പർഷിപ്പ് നേടുന്നതിന്റെ നടപടി ക്രമങ്ങൾ, നിയമാവലികൾ എന്നിവ കമ്മ്യൂണിറ്റി സിജി ലൈബ്രറിക്ക് വേണ്ടി ലൈബ്രറി പോർട്ടൽ തയ്യാറാക്കിയ ജിദ്ദ സിജി ചാപ്റ്റർ മീഡിയ ഹെഡ് റഫീഖ് പേരൂൾ വിശദീകരിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പുസ്തക വിതരണത്തെക്കുറിച്ച് ജെ.സി.ഡബ്ലിയു. സി മെമ്പറും ലൈബ്രറി കോഡിനേഷൻ ഹെഡുമായ ഇർഫാന സജീർ സംസാരിച്ചു. ജിദ്ദ സിജി വുമൺ കലക്റ്റീവ് മെമ്പർ അമീന തൻസിംന്റെ കവിത സമാഹരമായ ‘ശലഭായനം’ പുസ്തകപ്രകാശനം നടത്തി. ലൈബ്രറിയുടെ ലോഞ്ചിംഗിന്റെ ഭാഗമായി പുസ്തകത്തിന്റെ ആദ്യപ്രതി ജെ.സി. ഡബ്ലിയു.സിജി മീഡിയ വിംഗ് കോഡിനേറ്ററും എഴുത്തുകാരിയും അധ്യാപികയുമായ റെജി അൻവർ പ്രകാശനം നിർവഹിച്ചു. സിജി ജിദ്ദ ചാപ്റ്റർ ഉപദേശക സമിതി ഹെഡ് കെ.ടി അബൂബക്കർ അബ്ദുറഹ്മാൻ, സിജി ജിദ്ദ വൈസ് ചെയർമാൻ മുഹമ്മദ് ബൈജു, റൂബി സമീർ, എ.എം അഷ്റഫ്, ശാക്കിർ ഹുസൈൻ, റഷീദലി,സാദിഖലി തുവ്വൂർ,മുസാഫിർ, സലാഹ് കാരാടൻ, ഹസ്സൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, എം. സജിത്ത്ജെ,.സി ഡബ്ലി.യു.സി ഡെപ്യൂട്ടി ഹെഡ് നബീല അബൂബക്കർ ആയിരുന്നു പ്രോഗ്രാമിന്റെ അവതാരക. ജെ.സി ഡബ്ലിയു.സി ട്രഷറർ മാജിത കുഞ്ഞി, ജെ.ഡബ്ലി.യു.സി ജനറൽ സെക്രട്ടറി സൗദ കാന്തപുരം, ജെ. സി.ഡബ്ലിയു.സി ചെയർപേഴ്സൺ റഫ്സീന അഷ്ഫാഖ് എന്നിവർ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CIJI Pravasi
    Latest News
    മകള്‍ക്ക് നേരെ ആസിഡ് ആക്രമണം; ഒളിവിൽപോയ പിതാവിനായി തിരച്ചിൽ
    06/09/2025
    പ്രവാസി വായന അണയാതിരിക്കാൻ സിജിയുടെ കീഴിൽ ജിദ്ദയിൽ കമ്യൂണിറ്റി ലൈബ്രറി
    06/09/2025
    ഉംറക്കെത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഖുലൈസിൽ നിര്യാതനായി
    06/09/2025
    ഓണക്കാലത്ത് മിൽമയുടെ റെക്കോർഡ് വിൽപ്പന
    05/09/2025
    ബഹ്റൈൻ; സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് വാർഷിക ശമ്പള വർധന നിർബന്ധമാക്കാൻ പാർലമെന്റിൽ ബിൽ
    05/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.