ജിദ്ദ- മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്താന്‍ ഹൂത്തി മിലീഷ്യകളുടെ ശ്രമം. മക്കയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ട് ഡ്രോണുകള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി ഇന്ന് വൈകീട്ട് അറിയിച്ചു.
റിയാദിലും മക്കയിലും മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തി ഭീകരവാദ മിലീഷ്യ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും ഇന്ന് തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. റിയാദിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ പ്രവിശ്യയില്‍ മൂന്ന് ഡ്രോണുകളും മക്ക പ്രവിശ്യയില്‍ രണ്ട് ഡ്രോണുകളും മദീനയില്‍ ഒരു ഡ്രോണുമാണ് ഇന്ന് തകര്‍ത്തതെന്ന് അല്‍മാലികി പറഞ്ഞു.



