Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 6
    Breaking:
    • 5,100 കോടി ഡോളര്‍ നഷ്ടപരിഹാരം: വാള്‍സ്ട്രീറ്റ് ജേണലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് സൗദി വിദേശ മന്ത്രാലയം
    • സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
    • യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ 5,100 കോടി ഡോളര്‍ നല്‍കണമെന്ന് ഹൂത്തികള്‍
    • പുതുതായി നാല് രാജ്യക്കാര്‍ക്ക് കൂടി സൗദിയില്‍ ടൂറിസ്റ്റ് വിസ
    • മയക്കുമരുന്ന് കടത്ത്: സൗദിയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2026 Gulf Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ചര്‍ച്ച നടത്തി. മേഖലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇറാന്‍ വിദേശകാര്യ മന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും, സ്ഥിരത കൈവരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ പുരോഗതിയെ കുറിച്ചും ഇരുവരും ചര്‍ച്ചകള്‍ നടത്തുകയും അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തതായി ഔദ്യോഗിക ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

    എന്നാല്‍ ചര്‍ച്ചയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി നല്‍കിയില്ല. അമേരിക്കയുമായുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അറാഖ്ജി സംസാരിച്ചതായി ഇര്‍ന അറിയിച്ചു. തുര്‍ക്കി, ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
    യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനുമായും ഇറാന്‍ വിദേശകാര്യ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിലെ മൊത്തത്തിലുള്ള സാഹചര്യത്തെ കുറിച്ചും ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താന്‍ ഉതകുന്ന രീതിയില്‍, സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള പ്രാധാന്യം ശൈഖ് അബ്ദുല്ല എടുത്തുപറഞ്ഞു.

    സമുദ്ര സുരക്ഷ ഉറപ്പാക്കാനും യുദ്ധാവസ്ഥ അവസാനിപ്പിക്കാനും മേഖലയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് തടയാനുമായി സുസ്ഥിരമായ ധാരണകള്‍ ഉറപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഒമാനും ഇറാനും ഊന്നിപ്പറഞ്ഞു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ബുസഈദിയും ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ജിയും നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ കപ്പല്‍ ഗതാഗതം പുനരാരംഭിക്കാനുള്ള ധാരണകള്‍ ലക്ഷ്യമിട്ടുള്ള സമീപകാല ചര്‍ച്ചകളും ആശയവിനിമയങ്ങളും അവലോകനം ചെയ്തു.

    സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രായോഗിക ക്രമീകരണങ്ങളും, അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ഊര്‍ജ വിതരണത്തിന്റെയും തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനുള്ള സംയുക്ത സാങ്കേതിക സംവിധാനങ്ങളും ഇത്തരം ധാരണകളില്‍ ഉള്‍പ്പെടണമെന്ന് ഇരു മന്ത്രിമാരും അഭിപ്രായപ്പെട്ടു. ഇതിലൂടെ യുദ്ധാവസ്ഥ അവസാനിപ്പിക്കാനും മേഖലയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാധിക്കും. ഈ ധാരണകള്‍ എല്ലാ കക്ഷികളുടെയും ദേശീയ പരമാധികാരത്തെയും നിയമാനുസൃതമായ താല്‍പ്പര്യങ്ങളെയും മാനിക്കുന്നതായിരിക്കണം. അതോടൊപ്പം, നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പുതിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കുന്നതായും ഇവ മാറണമെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    saudi-iran
    Latest News
    5,100 കോടി ഡോളര്‍ നഷ്ടപരിഹാരം: വാള്‍സ്ട്രീറ്റ് ജേണലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് സൗദി വിദേശ മന്ത്രാലയം
    06/11/2026
    സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
    06/11/2026
    യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ 5,100 കോടി ഡോളര്‍ നല്‍കണമെന്ന് ഹൂത്തികള്‍
    05/11/2026
    പുതുതായി നാല് രാജ്യക്കാര്‍ക്ക് കൂടി സൗദിയില്‍ ടൂറിസ്റ്റ് വിസ
    05/11/2026
    മയക്കുമരുന്ന് കടത്ത്: സൗദിയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി
    05/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.