Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ ഐ എസ് എം സംസ്ഥാന ക്യാമ്പയിന് സൗദിയിൽ തുടക്കമായി
    • റിയാദ് ആക്രമണം, ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല
    • ഇന്ത്യ സൗദിക്കൊപ്പം ഉറച്ചു നിൽക്കും, റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ഭീരുത്വം-വിദേശമന്ത്രാലയം
    • സുപ്രീം കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് തോന്നുന്നില്ല, വീണ്ടും വീണ്ടും പോയി മടുത്തു-കപിൽ സിബൽ
    • ഹൂത്തികൾക്ക് എതിരായ സൈനിക നടപടികളിൽ അമേരിക്ക ഭാഗമായേക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് ആക്രമണം, ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം11/10/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലേക്ക് ഹൂത്തി സായുധ സംഘം നടത്തിയ ആക്രമണത്തില്‍ ഇരകളായവരില്‍ ഇന്ത്യക്കാരുള്ളതായി വിവരമില്ല. ആക്രമണത്തില്‍12 പേര്‍ കൊല്ലപ്പെടുകയും 360ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഏതെങ്കിലും ആശുപത്രികളില്‍ ആരെങ്കിലും ചികിത്സയിലുണ്ടോയെന്ന കാര്യം അന്തിമമായിട്ടില്ല. കിംഗ് ഖാലിദ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലായ ആഭ്യന്തര ടെര്‍മിനലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ ടെര്‍മിനലില്‍ സാധാരണ ഗതിയില്‍ അധികം വിദേശികളുണ്ടാകാറില്ല.
    അതിനിടെ കോഴിക്കോട്ട് നിന്ന് ഇന്നലെ ഉച്ചക്ക് മൂന്നുമണിക്ക് എത്തിയ ഫ്ലൈ നാസ് വിമാനം ആക്രമണം നടക്കുന്ന സമയത്ത് റിയാദ് വിമാനത്താവളത്തിലുണ്ടായിരുന്നു. യാത്രക്കാരെ പെട്ടെന്ന് വിമാനത്താവളത്തില്‍ നിന്ന് മാറ്റി. കൈറോയിലേക്ക് പോകാനുള്ള മലയാളി യാത്രക്കാരും ഈ വിമാനത്തിലുണ്ടായിരുന്നു. ഇവരെ കാര്‍ഗോ ടെര്‍മിനല്‍ വഴിയാണ് അധികൃതര്‍ പുറത്തിറക്കിയത്.
    സൗദിക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണത്തെ ഇന്ത്യ അതിശക്തിയായി അപലപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ഇന്ത്യ ശക്തിയായി അപലപിച്ചു. ആക്രമണങ്ങള്‍ നിരവധി ജീവനുകള്‍ കവരുന്നതിനും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഇന്ത്യ വ്യക്തമാക്കി.

    സാധാരണക്കാര്‍ക്കും സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കും നേരെ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ല, ഇവ ഉടനടി അവസാനിപ്പിക്കണം. പരമാധികാരം സംരക്ഷിക്കുന്നതില്‍ സൗദി അറേബ്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഉറച്ചുനില്‍ക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. മേഖലയില്‍ എത്രയും വേഗം സമാധാനവും സാധാരണനിലയും തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack Riyad airport
    Latest News
    ‘മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ ഐ എസ് എം സംസ്ഥാന ക്യാമ്പയിന് സൗദിയിൽ തുടക്കമായി
    11/10/2026
    റിയാദ് ആക്രമണം, ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല
    11/10/2026
    ഇന്ത്യ സൗദിക്കൊപ്പം ഉറച്ചു നിൽക്കും, റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ഭീരുത്വം-വിദേശമന്ത്രാലയം
    11/10/2026
    സുപ്രീം കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് തോന്നുന്നില്ല, വീണ്ടും വീണ്ടും പോയി മടുത്തു-കപിൽ സിബൽ
    11/10/2026
    ഹൂത്തികൾക്ക് എതിരായ സൈനിക നടപടികളിൽ അമേരിക്ക ഭാഗമായേക്കും
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.