ന്യൂയോർക്ക്- ഹൂത്തികൾക്കെതിരായ സൈനിക നടപടികളിൽ അമേരിക്ക നേരിട്ട് പങ്കാളിയാകുന്ന കാര്യം പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം പെട്ടെന്നുതന്നെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെന്നസിയിലെ ക്ലാർക്‌സ്‌വില്ലിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളിൽ യു.എസ് പ്രസിഡന്റ് ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. റിയാദ് വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഹൂത്തികളുടെ ഭാഗത്തുനിന്ന് കനത്ത ആക്രമണങ്ങളുണ്ടായിരുന്നു. ഇതിന് പുറമെ ജിസാൻ, നജ്റാൻ, അബഹ, ദമാം എയർപോർട്ടുകൾക്ക് നേരെയും സമാനമായ ആക്രമണശ്രമങ്ങൾ നടന്നിരുന്നു.







