ജിദ്ദ- ഇതിഹാദു ശുബ്ബാനുൽ മുജാഹിദീൻ (ഐ എസ് എം) സംഘടിപ്പിക്കുന്ന ‘ മുഹമ്മദ് നബി(സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ സംസ്ഥാന ക്യാമ്പയിനിന്റെ സൗദി ദേശീയ പ്രചരണോദ്ഘാടനം തയ്‌സീർ ജാലിയാത് മുദീർ ശൈഖ് അബു അബ്ദുല്ല സഈദ് അൽ അഹ്‌മദി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നിർവഹിച്ചു. ഐ എസ് എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര, എം എസ് എം ജനറൽ സെക്രട്ടറി ജംഷീദ് ഇരുവേറ്റി പ്രസംഗിച്ചു. അൽ അബീർ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങൽ മുഖ്യാതിഥിയായിരുന്നു.
വി.പി. മുസ്തഫ (ജിദ്ദ കെ എം സി സി), ഹക്കീം പാറക്കൽ (ജിദ്ദ ഒ ഐ സി സി), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ), സക്കീർ എടവണ്ണ (ജിദ്ദ എം എസ് എസ്), ഷെഫീഖ് നദ്വി (കെ ഐ ജി), പ്രൊഫസർ അബ്ദുൽ അസീസ് (റിട്ട: പ്രിൻസിപ്പൽ പി എസ് എം ഒ) , ശൈഖ് യൂസഫ് ബിൻ ഫള്ൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







