Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ഇറാനെതിരെ വീണ്ടും യുദ്ധത്തിന് സജ്ജം; മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായിൽ കാറ്റ്സ്
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം അറിയിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2026 Qatar Gulf Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ ഗ്യാസ് ടാങ്കറായ ‘അൽറുകയ്യാത്ത്’ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ഖത്തറിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മുഹ്സിൻ മുഹമ്മദ് ഗാനിഇയെ ദോഹയിലെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധക്കുറിപ്പ് കൈമാറി. ഖത്തർ വിദേശ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം ബിൻ യൂസഫ് ഫഖ്റോയാണ് പ്രതിഷേധക്കുറിപ്പ് കൈമാറിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയുടെ ഗുരുതരമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഖത്തർ പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി. ഇത് ആഗോള ഊർജ വിതരണത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷയെയും മേഖലയുടെ സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികളെ രാജ്യം കർശനമായി നിരാകരിക്കുന്നതായും ഖത്തർ കൂട്ടിച്ചേർത്തു.

    മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ നടപടികളും ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നാവിഗേഷനെയും ആഗോള ഊർജ വിതരണത്തെയും അപകടപ്പെടുത്തുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണം. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളും ആർജിത നേട്ടങ്ങളും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഉചിതമായ ഏത് നടപടിയും സ്വീകരിക്കാൻ ഖത്തറിന് പൂർണ്ണ അവകാശമുണ്ടെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തെക്കുറിച്ച് ഇറാൻ അടിയന്തരമായി വിശദീകരണം നൽകണമെന്നും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഖത്തർ ഗ്യാസ് ടാങ്കറിന് പുറമെ സൗദി അറേബ്യൻ എണ്ണ ടാങ്കറിനും ബ്രിട്ടീഷ് ടാങ്കറിനും നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
    അതേസമയം, ഒമാൻ തീരത്തിന് സമീപമുള്ള, മുൻകൂട്ടി നിർണ്ണയിച്ചിട്ടില്ലാത്ത പാതകളിലൂടെ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ചതിനാലാണ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus sea route qatar - iran
    Latest News
    ഇറാനെതിരെ വീണ്ടും യുദ്ധത്തിന് സജ്ജം; മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായിൽ കാറ്റ്സ്
    10/07/2026
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version