കുവൈത്ത് സിറ്റി- മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ കേസിൽ പ്രവാസി യുവതികൾ അടക്കം 15 പ്രതികൾക്ക് വിചാരണ കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും അപ്പീൽ കോടതി ശരിവെച്ചു. പ്രതികളിൽ പതിനാലു പേർ പ്രവാസികളും ഒരാൾ കുവൈത്തിയുമാണ്. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ മേൽകോടതി തള്ളുകയും കീഴ്ക്കോടതി വിധി ശരിവെക്കുകയുമായിരുന്നു. കേസിലെ മുഖ്യപ്രതിയായ കുവൈത്തി പൗരന് ഏഴ് വർഷം തടവും 7,000 കുവൈത്തി ദീനാർ പിഴയുമാണ് ശിക്ഷ. പ്രവാസികളായ 13 പേർക്ക് അഞ്ചു വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ടു വർഷം തടവുമാണ് ശിക്ഷ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







