ദുബായ്: ചെര്‍പ്പുളശ്ശേരി തൂത വീട്ടിക്കാടിലെ കാട്ടുകണ്ടത്തില്‍ അബ്ദുല്‍ റസാഖ് (49) ദുബൈ അല്‍ വര്‍ക്കയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ കാട്ടുകണ്ടത്തില്‍ മമ്മദ് മൊല്ലാക്കയുടെ മകനാണ്. കഫ്‌ത്തേരിയ ജോലിക്കാരനായിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ചിറത്തൊടി നസീറ. മക്കള്‍: മിദ്ലാജ്, വഫ, സലാഹുദ്ദീന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന്‍ ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന്‍ യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന്‍ തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.