ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ് കര്‍മം പൂര്‍ത്തിയാക്കി ബസുകളിലും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വെയിലുമായി ഹാജിമാര്‍ മദീനയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഹജിനു മുമ്പായി മദീന സിയാറത്ത് നടത്താത്തവരാണ് ഹജ് പൂര്‍ത്തിയായതോടെ മക്കയില്‍ നിന്ന് പ്രവാചക നഗരിയി ലക്ഷ്യമാക്കി നീങ്ങുന്നത്.
ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ നടന്ന അപകടത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ, മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിശദവിവരങ്ങൾ ഇതുവരെ ലഭ്യമല്ല.