ആഗോള വിപണിയിലും ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു.
റിയാദ്- റിയാദ് ഇന്ത്യന് എംബസിയില് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്ത്തകരും ഇന്ത്യന് സമൂഹ പ്രതിനിധികളുമടക്കം 500 ലധികം പേര് ചടങ്ങില് സംബന്ധിച്ചു. ഇന്ത്യന് അംബസഡര് ഡോ. സുഹൈല് അജാസ് ഖാന് എംബസി അങ്കണത്തില് ദേശീയ പതാകയുയര്ത്തി. ദേശീയ ഗാനലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയും പുഷ്പാര്ച്ചനയും നടന്നു. ശേഷം അംബാസഡര് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യന് സ്കൂള് വിദ്യാര്ഥികളുടേതടക്കം കലാപരിപാടികള് നടന്നു.
