മസ്കത്ത്– ഒമാനിലെ അൽ വുസ്‌ത മഹുത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ഇരുവരും ബന്ധുക്കളാണ്. ഷജിത് കുമാർ (55), ഷജിതിൻ്റെ സഹോദരന്റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മൃതദേഹങ്ങൾ തുടർ നടപടിക്കായി ആശുത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



