കുവൈത്ത് – ക്രിപ്‌റ്റോ കറന്‍സിയിലും സ്വര്‍ണത്തിലും നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ ഉയര്‍ന്ന തോതില്‍ ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച്, സര്‍വീസില്‍ നിന്ന് വിരമിച്ച കുവൈത്തി പൗരനെ കബളിപ്പിച്ച സംഘത്തിലെ അംഗങ്ങളെ കുവൈത്ത് ക്രിമിനല്‍ കോടതി പത്തു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. ഇരയില്‍ നിന്ന് പ്രതികള്‍ കവര്‍ന്ന തുകക്ക് തുല്യമായ 1,57,000 കുവൈത്തി ദീനാര്‍ പ്രതികള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. ക്രിപ്‌റ്റോ കറന്‍സിയിലും സ്വര്‍ണത്തിലും നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ ഉയര്‍ന്ന തോതില്‍ ലാഭം ലഭിക്കുമെന്ന് പരസ്യം ചെയ്താണ് സംഘം കുവൈത്തി പൗരനെ കെണിയില്‍ വീഴ്ത്തിയത്. പരസ്യത്തില്‍ ആകൃഷ്ടനായ കുവൈത്തി പൗരന്‍ മികച്ച ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പണം വായ്പയെടുത്ത് പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷമാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് കുവൈത്തി പൗരന് ബോധ്യപ്പെട്ടത്. യഥാര്‍ഥ നിക്ഷേപം നടത്താതെ പണം പ്രതികള്‍ സ്വന്തമാക്കി. തുടര്‍ന്ന് കുവൈത്തി പൗരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സുരക്ഷാ വകുപ്പുകള്‍ സംഘത്തെ അറസ്റ്റ് ചെയ്ത് കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



