Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ദുബൈയിൽ കുടുങ്ങിയ ഇറാനികളെ നാട്ടിലെത്തിക്കാന്‍ സൗജന്യ വിമാന സര്‍വീസ്
    • കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റക്ക് 375 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധി
    • ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള 15 ഇന യു.എസ് പദ്ധതി വിശദാംശങ്ങള്‍ പുറത്ത്
    • ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഗാസയിൽ അഭയാർത്ഥികൾ കഴിയുന്ന സ്‌കൂളിനു നേരെ ഇസ്രായേൽ വ്യോമാക്രമണം; 28 മരണം, 54 പേർക്ക് പരുക്ക്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌10/10/2024 Gulf Kerala Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയിലെ ദേർ അൽബലഹിൽ അഭയാർത്ഥികൾ കഴിയുന്ന സ്‌കൂളിനു നേരെ ഇസ്രായേൽ ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഗാസയിലെ ദേർ അൽബലഹിൽ നൂറു കണക്കിന് അഭയാർത്ഥികൾ കഴിയുന്ന സ്‌കൂളിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 28 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 54 പേർക്ക് പരുക്കേറ്റതായും ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.

    സ്‌കൂൾ കോംപൗണ്ടിനകത്ത് പ്രവർത്തിച്ചിരുന്ന ആയുധധാരികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇതിനു മുമ്പ് പലതവണ ഗാസയിൽ സ്‌കൂളുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു വർഷമായി തുടരുന്ന ഇസ്രായേലിന്റെ നരനായാട്ടിനിടെ, ഏറ്റവും ഒടുവിലത്തേതാണ് അഭയാർത്ഥികൾ കഴിയുന്ന സ്‌കൂളുകൾക്കു നേരെയുള്ള ഇന്നത്തെ ആക്രമണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെപ്തംബർ 26ന് ഉത്തര ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഗാസ നിവാസികൾ അഭയാർഥികളായി കഴിയുന്ന സ്‌കൂളുകളിൽ ഹമാസ് പോരാളികൾ ഒളിച്ചുകഴിയുന്നതായാണ് ഇസ്രായേൽ സൈന്യത്തിന്റെ ആരോപണം. എന്നാൽ ഇത് ഹമാസ് നിഷേധിക്കുന്നു.

    2023 ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഗാസക്കെതിരെ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ ഇന്നലെ വരെ 42,065 പേർ കൊല്ലപ്പെടുകയും 97,720 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും മഹാഭൂരിഭാഗവും സാധാരണക്കാരാണ്.

    അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ പലതവണ നടന്ന ഗാസ വെടിനിർത്തൽ ചർച്ചകൾ വിഫലമാവുകയായിരുന്നു. ഗാസ ഈജിപ്ത് അതിർത്തിയിലെ ഫിലാഡെൽഫി (സ്വലാഹുദ്ദീൻ) ഇടനാഴിയുടെയും റഫ ക്രോസിംഗിന്റെയും പൂർണ നിയന്ത്രണം വേണമെന്നത് അടക്കമുള്ള കടുത്ത ഉപാധികളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറച്ചുനിൽക്കുന്നതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം.

    ഗാസയിൽ ഇസ്രായേൽ സൈനിക സാന്നിധ്യം ഹമാസ് എതിർക്കുന്നു. ഹമാസിനെയും ഹമാസ് നേതാക്കളെയും പൂർണമായും ഇല്ലാതാക്കുന്നതു വരെ ഗാസ യുദ്ധം അവസാനിപ്പിക്കില്ലെന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഇസ്രായേൽ ആവർത്തിച്ചിട്ടുണ്ട്. യഹ്‌യ അൽസിൻവാർ അടക്കമുള്ള ഹമാസ് നേതാക്കൾ ദക്ഷിണ ഗാസയിലെ തുരങ്കങ്ങളിൽ ഒളിച്ചുകഴിയുന്നതായാണ് കരുതുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    28 death gaza school Israeli attack
    Latest News
    ദുബൈയിൽ കുടുങ്ങിയ ഇറാനികളെ നാട്ടിലെത്തിക്കാന്‍ സൗജന്യ വിമാന സര്‍വീസ്
    25/03/2026
    കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റക്ക് 375 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധി
    25/03/2026
    ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള 15 ഇന യു.എസ് പദ്ധതി വിശദാംശങ്ങള്‍ പുറത്ത്
    25/03/2026
    ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    25/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.