ജിദ്ദ- തായിഫിലും യാമ്പുവിലും മിസൈൽ ആക്രമണങ്ങൾക്ക് ഹൂത്തികളുടെ ശ്രമം. ഹൂത്തി ഭീകരസേന വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് തകർത്തതായും തായിഫിനെയും യാമ്പുവിനെയും ലക്ഷ്യമിടാനുള്ള ശ്രമം സൗദി വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയതായും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. സംഘർഷം വർധിപ്പിക്കാനുള്ള ഹൂത്തി ഭീകരസേനയുടെ ശ്രമത്തെയും നിയമ ലംഘനങ്ങളെയും ശക്തമായി നേരിടുമെന്ന് മേജർ ജനറൽ തുർക്കി അൽമാലികി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







