ദുബായ്- ഇറാൻ വിമാന കമ്പനികൾ നടത്തുന്ന വിമാന സർവീസുകൾ സ്വീകരിക്കുന്നത് യു.എ.ഇ നിർത്തിവെച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ എയർലൈനുകളുടെ യു.എ.ഇയിലേക്കുള്ള എല്ലാ സർവീസുകളും അർധരാത്രി മുതൽ റദ്ദാക്കിയതായി ഇസ്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് ടിക്കറ്റുകൾ ഇഷ്യു ചെയ്തിരുന്നെങ്കിലും തെഹ്‌റാനിൽ നിന്ന് ദുബായിലേക്കുള്ള ഇറാൻ എയർ ടൂർ കമ്പനി വിമാന സർവീസ് ഇന്ന് രാവിലെ ഷെഡ്യൂൾ ചെയ്ത ഡിപ്പാർച്ചർ സമയത്തിന് തൊട്ടുമുമ്പ് റദ്ദാക്കിയതായി യാത്രക്കാരിൽ ഒരാളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഇറാൻ വ്യോമയാന മേഖലക്കെതിരായ പുതിയ യു.എസ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







