ജിദ്ദ – ഇറാനില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ ഹജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തിത്തുടങ്ങിയതായി സൗദി, ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഏതാണ്ട് രണ്ടു മാസത്തിനു ശേഷം ഇന്ന് മുതല്‍ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി നേരത്തെ ഇറാന്‍ അറിയിച്ചിരുന്നു. തുര്‍ക്കിയിലെ ഇസ്താംബൂള്‍, ഒമാനിലെ മസ്‌കത്ത്, സൗദിയിലെ മദീന എന്നിവിടങ്ങളിലേക്കാണ് തുടക്കത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതെന്ന് ഇറാന്‍ അറിയിച്ചു.
ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാനില്‍ നിന്നുള്ള നൂറു കണക്കിന് ഉംറ തീര്‍ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയിരുന്നു. ഇവരെ പിന്നീട് വിമാന മാര്‍ഗം അറാറിലെത്തിച്ച ശേഷം ഇറാഖ് വഴി കര മാര്‍ഗം സ്വദേശത്തേക്ക് മടങ്ങാന്‍ സൗദി, ഇറാഖ്, ഇറാന്‍ അധികൃതര്‍ സഹകരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



