ദുബൈ: 80 ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി ആസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍ നടന്നു.കെഎംസിസി ആസ്ഥാനത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയ ഗാനാലാപനം നടത്തി. വൈസ് പ്രസിഡണ്ട് ഹംസ തൊട്ടിയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരവാഹികളായ കെ.പി.എ സലാം, മൊയ്ദു ചപ്പാരപടവ്, മുഹമ്മദ് പട്ടാമ്പി, പി.വി നാസര്‍, അഫ്‌സല്‍ മെട്ടമ്മല്‍, അഹമ്മദ് ബിച്ചി, നാസര്‍ മുല്ലക്കല്‍, വിവിധ ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഷിബു കാസിം, ജസീല്‍ കായണ്ണ, സിദ്ദീഖ് ചൗക്കി, കബീര്‍ വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം, സാംസ്‌കാരിക സദസ്സ് , രാഷ്ട്രസേവാ പ്രതിജ്ഞ ചൊല്ലല്‍ എന്നിവയും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







