മുഹർറഖ്– ബഹ്റൈനിലെ മുഹർറഖിൽ ഒരു കടയുടെ വെയർഹൗസിൽ തീപിടിത്തം. ആളപായങ്ങളൊന്നുമില്ല എന്നാണ് പ്രാഥമിക വിവരം.
സിവിൽ ഡിഫൻസ് വിജയകരമായി തീ അണക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. സിവിൽ ഡിഫൻസിന്റെ സമയോചിതമായ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്.
